new-releaseകൊച്ചി

പ്രമുഖ ബിൽഡർ കെ.ടി.രാജീവിൻ്റെ നിർമ്മാണത്തിൽ കെ. ശ്രീവര്‍മ്മ തിരക്കഥയെഴുതിയ 'രണ്ടാം മുഖം' പ്രേക്ഷകരിലേക്ക്.

പി ആര്‍ സുമേരൻ
Published Mar 13, 2025|

SHARE THIS PAGE!
പി.ആർ. സുമേരൻ.

കൊച്ചി: യു കമ്പനിയുടെയും കണ്ടാ ഫിലിംസിന്‍റെയും ബാനറില്‍ കെ ടി രാജീവും കെ ശ്രീവര്‍മ്മയും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രമാണ് രണ്ടാംമുഖം. മണികണ്ഠൻ ആചാരി ഗംഭീര ലുക്കിൽ എത്തുന്ന രണ്ടാം മുഖം അടുത്ത മാസം  റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. കഷ്ണജിത്ത് എസ് വിജയനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് അജയ് പി പോളാണ്. ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടനാന് മണികണ്ഠന്‍ ആചാരി. താരത്തിന്‍റ ഏറെ അഭിനയസാധ്യതയുള്ള ചിത്രമാണ് രണ്ടാം മുഖം. മറീന മൈക്കിളും അഞ്ജലി നായരുമാണ് ചിത്രത്തിലെ മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത്.
ഏറെ സാമൂഹ്യപ്രസക്തിയുള്ള പ്രമേയമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. സോഷ്യല്‍ പൊളിറ്റിക്സ് വളരെ കൃത്യതയോടെ ആവിഷ്ക്കരിക്കുന്ന പുതുമ കൂടി ഈ ചിത്രത്തിനുണ്ട്. രണ്ട് വ്യക്തിത്വങ്ങളുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം. നാട്ടിന്‍പുറത്തിന്‍റെ നന്മയും വിശുദ്ധിയുമൊക്കെ ഒപ്പിയെടുക്കുന്ന ഈ സിനിമ ഒരു സമ്പൂര്‍ണ്ണ റിയലിസ്റ്റിക് മൂവി തന്നെയാണ് സസ്പെന്‍സും ത്രില്ലുമൊക്കെ സിനിമയുടെ മറ്റൊരു പുതുമയാണ്. നിത്യജീവിതത്തിലെ വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ രണ്ടാം മുഖം പ്രക്ഷകരുടെ സ്വന്തം അനുഭവമായി മാറുകയാണ്. തിരക്കഥാ രചനയിൽ ശ്രദ്ധേയനായ കെ. ശ്രീവര്‍മ്മയാണ് രണ്ടാം മുഖത്തിന് രചന നിർവ്വഹിച്ചിരിക്കുന്നത്.

അഭിനേതാക്കള്‍ മണികണ്ഠന്‍ ആചാരി, മറീന മൈക്കിള്‍,അഞ്ജലി നായര്‍, ബിറ്റോ ഡേവിസ്, നന്ദന്‍ ഉണ്ണി,  വിനോദ് തോമസ്, കോട്ടയം സോമരാജ്, പരസ്പരം പ്രദീപ്, സൂഫി സുധീര്‍, കെ ടി രാജീവ്, അമൃത് രാജീവ്, ജിജ സുരേന്ദ്രന്‍, രേവതി ശാരി. ബാനര്‍  യു കമ്പനി/കണ്ടാ ഫിലിംസ്, നിര്‍മ്മാണം കെ ടി രാജീവ്, കെ ശ്രീവര്‍മ്മ, കഥ, തിരക്കഥ, സംഭാഷണം കെ ശ്രീവര്‍മ്മ. 
ക്യാമറ അജയ്. പി. പോള്‍, ഹുസൈന്‍ അബ്ദുള്‍ ഷുക്കൂര്‍, എഡിറ്റിംഗ് ഹരി മോഹന്‍ദാസ്, സംഗീതം രാജേഷ് ബാബു കെ ശൂരനാട്, ഗാനരചന  ബാപ്പു വാവാട്, നിഷാന്ത് കോടമന, ഡോ പി എന്‍ രാജേഷ് കുമാര്‍, മേക്കപ്പ് അനൂപ് സാബു, ആര്‍ട്ട് ശ്രീജിത്ത് ശ്രീധര്‍, കോസ്റ്റ്യൂം ഡിസൈനര്‍ ആദിത്യ നാണു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് പറവൂര്‍, മാർക്കറ്റിംഗ് ഗെഡ് - ഫെബിൻ അങ്കമാലി, പ്രെജക്റ്റ് കോർഡിനേറ്റർ - ഡോ: രാജേഷ് കുമാർ.ജെ എസ്. ഓസ്ടേലിയ, സാജ് ഭാസ്കർ പോറ്റങ്ങാടി . ഫിനാൻസ് മാനേജർ - അഭിജിത് ബിജു,പി ആര്‍ ഒ  പി ആര്‍ സുമേരന്‍,  പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്  സഹദ് നടേമ്മല്‍, സ്റ്റില്‍സ് വിഷ്ണു. രഘു.മാർക്കറ്റിംഗ് - മാജിക് മൂൺ പ്രെഡക്ഷൻസ്.

പി ആര്‍ സുമേരൻ
(പി.ആർ ഒ )
9446190 254
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All