new-releaseകൊച്ചി

ഷോജി സെബാസ്റ്റ്യന്റെ 'എല്‍' നാളെ തിയേറ്ററുകളിലെത്തും.

പി ആര്‍ സുമേരന്‍ (9446190254)
Published Apr 04, 2024|

SHARE THIS PAGE!
കൊച്ചി:പുതുമുഖങ്ങളെ അണിനിരത്തി യുവ സംവിധായകൻ ഷോജി സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം 'എല്‍' നാളെ റിലീസ് ചെയ്യും ഷോജി സെബാസ്റ്റ്യനും ഷെല്ലി ജോയിയും ചേർന്ന് കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ച  ചിത്രം പോപ് മീഡിയയുടെ ബാനറിലാണ് നിർമ്മിച്ചത്. ഇടുക്കി, ഗോവ എന്നിവിടങ്ങളിലായ് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം നാളെ  തിയറ്ററുകളിലെത്തും. 


'എന്നാലും എന്റെ അളിയാ' എന്ന ചിത്രത്തിന് ശേഷം അമൃത മേനോൻ നായിക കഥാപാത്രത്തെ അവതരിപ്പക്കുന്ന 'എല്‍'ന്റെ ടീസർ പ്രേക്ഷക പ്രീതിക്കൊപ്പം നിരൂപക പ്രശംസയും നേടിയിരുന്നു. റിലീസ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ ലക്ഷക്കണക്കിന് ആളുകളാണ് ടീസർ യൂ ട്യൂബിൽ കണ്ടത്. മികച്ച സാങ്കേതിക തികവോടെയാണ് ചിത്രം എത്തുന്നത്. മലയാളത്തിലെ പ്രഗത്ഭരായ സംഗീതഞ്‌ജരോടൊപ്പം പ്രവർത്തിച്ച സംഗീതസംവിധായകനായ ബ്ലെസ്സൺ തോമസ് ആദ്യമായ് സ്വതന്ത്ര സംവിധായകനായ് നിന്നുകൊണ്ട് സം​ഗീതവും പശ്ചാത്തല സം​ഗീതവും ഒരുക്കുന്ന സിനിമയാണ് 'എല്‍'. 


ഛായാഗ്രഹണം: അരുണ്‍കുമാര്‍, ചിത്രസംയോജനം: സൂരജ് അയ്യപ്പൻ, സൗണ്ട് മിക്സിംഗ്: ഹാപ്പി ജോസ്, പ്രൊജക്റ്റ് ഡിസൈന്‍ & കളര്‍ ഗ്രേഡിംഗ്: ബെന്‍ കാച്ചപ്പിള്ളി, കലാസംവിധാനം: ഷിബു, വസ്ത്രാലങ്കാരം: സുല്‍ഫിയ മജീദ്, മേക്കപ്പ്: കൃഷ്ണന്‍, പോസ്റ്റര്‍ ഡിസൈന്‍: എസ് കെ ഡി ഡിസൈന്‍ ഫാക്ടറി, പിആർഒ: പി ആര്‍ സുമേരന്‍. 


പി ആര്‍ സുമേരന്‍ (പിആർഒ) - 9446190254


Related Stories

Latest Update

Top News

News Videos See All