newsതിരുവനന്തപുരം

സ്നേഹസാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റ് വിഷുദിനാഘോഷം

റഹിം പനവൂർ (PH : 9946584007)
Published Apr 15, 2024|

SHARE THIS PAGE!
തിരുവനന്തപുരം : ഭിന്നശേഷി കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സ്നേഹസാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിഷുദിനാഘോഷം 
അഡീഷണൽ അഡ്വക്കേറ്റ്  ജനറൽ കെ. പി. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ട്രസ്റ്റ്‌ സെക്രട്ടറി ഷീജ സാന്ദ്ര അധ്യക്ഷയായിരുന്നു. ഭിന്നശേഷിക്കാരായ 200 ഓളം  കുട്ടികൾക്ക് വിഷുക്കൈനീട്ടം, പുതുവസ്ത്രം, വീൽചെയർ, സി.പി.ചെയർ, മെഡിക്കൽ കിറ്റ് എന്നിവയും  ഭിന്നശേഷി കുട്ടികളുടെ അമ്മമാർക്ക്  തയ്യൽ മെഷീനും  വിതരണം ചെയ്തു. വിവിധ മേഖലകളിൽ  മികവ്  തെളിയിച്ചവർക്കുള്ള  പുരസ്കാരങ്ങളും നൽകി.
വിഷുസദ്യയിൽ കല, സാമൂഹിക,സാംസ്കാരിക,സാമൂഹ്യ മേഖലകളിലെ  നിരവധി പേർ പങ്കെടുത്തു.സംസ്ഥാന ഭിന്നശേഷി കോർപ്പറേഷൻ ചെയർപേഴ്സൺ അഡ്വ. എം.വി.ജയാഡാളി, തിരുവനന്തപുരം ലോക്സഭ മണ്ഡലം സ്ഥാനാർത്ഥികളായ ഡോ. ശശി തരൂർ, പന്ന്യൻ രവീന്ദ്രൻ, ഗായകൻ പന്തളം ബാലൻ, വി.എസ്.മോഹൻ, ഡോ.ഷൈലജാ ശ്രീജിത്ത്, ഡോ. കായംകുളം യൂനൂസ്, ജീജ സുരേന്ദ്രൻ, വിനയചന്ദ്രൻ നായർ,ജയന്തി, എം. എം. സഫർ, രാജശേഖരൻ,  ഡോ. എസ് അഹമ്മദ്, ഡോ.വി.എസ്‌.ജയകുമാർ, സംഗീത ജയകുമാർ, അനിത അജയ് എന്നിവർ സംസാരിച്ചു.

സ്നേഹസാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റ്  സംഘടിപ്പിച്ച വിഷുദിനാഘോഷം  അഡീഷണൽ അഡ്വക്കേറ്റ്  ജനറൽ കെ. പി. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

റഹിം പനവൂർ
ഫോൺ : 9946584007

Related Stories

Latest Update

Top News

News Videos See All