newsതിരുവനന്തപുരം

സ്നേഹസാന്ദ്രം ട്രസ്റ്റ് വനിതാദിനാഘോഷം സംഘടിപ്പിച്ചു.

റഹിം പനവൂർ
Published Mar 06, 2025|

SHARE THIS PAGE!
തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ ഭിന്നശേഷി കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന, ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാരുടെ കൂട്ടായ്മയായ സ്നേഹസാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റ് അന്താരാഷ്ട്ര വനിതാദിനാഘോഷം സംഘടിപ്പിച്ചു. മന്ത്രി  ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് സെക്രട്ടറി ഷീജാ സാന്ദ്ര  അധ്യക്ഷയായിരുന്നു. സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ചെയർപേഴ്സൺ അഡ്വ. എം.വി ജയാഡാളി മുഖ്യപ്രഭാഷണം നടത്തി. ഭിന്നശേഷി കുട്ടികളുടെ അമ്മമാർക്ക് സ്വയംതൊഴിൽ യൂണിറ്റിനായി സൗജന്യ തയ്യൽ മെഷീൻ ചടങ്ങിൽ  വിതരണം ചെയ്തു.  ഭിന്നശേഷിയുള്ള  കുട്ടികൾക്കായി ഇലക്ട്രോണിക് വീൽചെയർ, മെഡിക്കൽ കിറ്റ്,  നെബുലൈസർ എന്നിവയുടെ  വിതരണവും നടന്നു. കലാ,കായിക രംഗങ്ങളിൽ  മികവ് തെളിയിച്ച കുട്ടികൾക്ക് സ്നേഹാദരവ് നൽകി. സാമൂഹ്യ, സാംസ്കാരിക,  ജീവകാരുണ്യ മേഖലകളിൽ  വൈവിധ്യമാർന്ന പ്രവർത്തന മികവ് തെളിയിച്ച വനിതകൾക്ക് നാരീശക്തി പുരസ്കാരം നൽകി ആദരിച്ചു.

ദിവ്യ ക്രിസ് വേണുഗോപാൽ,ഡോ. ഹേമ ഫ്രാൻസിസ്, ടി. ടി  ഉഷ, അഡ്വ.ഷിജി കൃഷ്ണകുമാർ, ബിന്ദു രാധാകൃഷ്ണൻ, ഡോ. കെ.ആർ സരിത,ഡോ. ശോഭ മാത്യു,  ശർമിള, അഡ്വ. ദീപാ സണ്ണി, പ്രീതി കിജൻ, തുളസി ആൻ തോമസ്, രശ്മി ആർ. ഊറ്ററ, ദിവ്യ വൈദേഹി, കലാറാണി,സംഗീത ജയകുമാർ, ശ്രീലേഖ സജികുമാർ, എന്നിവർ സംബന്ധിച്ചു.

റഹിം പനവൂർ 
ഫോൺ : 9946584007

Related Stories

Latest Update

Top News

News Videos See All