newsകൊച്ചി

പടക്കളം ടീമിന് സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ.

വാഴൂർ ജോസ്
Published May 15, 2025|

SHARE THIS PAGE!
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ,സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ.
ഇക്കഴിഞ്ഞ ദിവസം കോഴിക്കോട്ടു വച്ചായിരുന്നു പടക്കളത്തിലെ അഭിനേതാക്കളായ സുരാജ് വെഞ്ഞാറമൂട് , ഷറഫ്ദ്ദീൻ, നിരഞ്ജനാ അനൂപ്, നടൻസാഫ്.സംവിധായകൻ മനു സ്വരാജ് എന്നിവർ രാജനീകാന്തിനെ സന്ദർശിച്ചത്. പ്രേക്ഷകരുടെ ആവശ്യപ്രകാരം സംവിധായകനും അഭിനേതാക്കളും അടങ്ങുന്ന ടീം തീയേറ്റർ സന്ദർശനം നടത്തുന്നതിനിടയിലാണ് കോഴിക്കോട്ടു വച്ച് രജനീകാന്തിനെ സന്ദർശിച്ച് അനുഗ്രഹം തേടിയത്. ജയിലർ ടു വിൻ്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് രജനീകാന്ത് കോഴിക്കോട്ടുണ്ട്. സുരാജ് വെഞ്ഞാറമൂടിനെ രജനീ കാന്തിന് വ്യക്തിപരമായി പരിചയമുണ്ട്. സുരാജ് ഇപ്പോൾ തമിഴ് സിനിമയിലും ശ്രദ്ധേയനാണ്. ഈയവസരത്തിലാണ് പടക്കളം സിനിമ കേരളത്തിൽ വിജയത്തിലേക്കു കുതിക്കുന്ന വാർത്ത അറിയുന്നത്.

കോഴിക്കോട്ടെത്തിയപ്പോൾ സുരാജ് താൽപ്പര്യമെടുത്താണ് രജനീകാന്തിനെ സന്ദർശിക്കാനെത്തിയത്. ചിത്രത്തേക്കുറിച്ചു വിശദമായിത്തന്നെ രജനികാന്ത് ചോദിച്ചു മനസ്സിലാക്കി.
പുതുമയുള്ള ഇതിവൃത്തങ്ങൾ എപ്പോഴും പ്രേഷകർ സ്വീകരിക്കുമെന്നതാണ് ഈ ചിത്രത്തിൻ്റെ വിജയമെന്ന് രജനികാന്ത് കൂടിക്കാഴ്ച്ചയിൽ വ്യക്തമാക്കി. മനസ്സു നിറഞ്ഞ ആശംസ നൽകിയാണ് സ്റ്റൈൽ മന്നൻ പടക്കളം ടീമിനെ യാത്രയാക്കിയത്.

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ  വിജയ് ബാബു, വിജയ് സുബ്രഹ്മണ്യം എന്നിവരാണ് പടക്കളം നിർമ്മിച്ചിരിക്കുന്നത്.
വാഴൂർ ജോസ്.
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All