newsകൊച്ചി

സഞ്ചാരി ബൈ ഷെഫ്പിള്ള റെസ്റ്ററന്റിന്റെ ഉദ്ഘാടനം സൂപ്പർസ്റ്റാർ മോഹൻലാൽ നിർവ്വഹിച്ചു.

Webdesk
Published Jun 22, 2024|

SHARE THIS PAGE!
ഷെഫ് പിള്ളയും സമീർ ഹംസയുടെ യൂണിവേഴ്സ് ഡൈനേഴ്സും ചേർന്നു തുടങ്ങിയ സഞ്ചാരി ബൈ ഷെഫ്പിള്ള റെസ്റ്ററന്റിന്റെ ഉദ്ഘാടനം സൂപ്പർസ്റ്റാർ മോഹൻലാൽ നിർവ്വഹിച്ചു.

ഹരിപ്പാടിനെ ആവേശത്തിലാക്കി ഹെലികോപ്റ്ററിൽ വന്നിറങ്ങിയ താരത്തെ സ്നേഹാരവത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. 

 ഹെലികോപ്റ്ററിൽ പറന്നിറങ്ങിയ ലാൽ പിന്നീട് കാറിൽ മാധവ ജങ്ഷനിലെ  ഉദ്ഘാടന വേദിയിലേക്ക് എത്തുകയായിരുന്നു. സ്റ്റൈലിഷ് ലുക്കിൽ എത്തിയ താരത്തെ കാണാൻ ആരാധകർ ഒത്തുകൂടിയതോടെ ഏറെ പണിപ്പെട്ടാണ്  വേദിയിലേക്ക് കയറിയത്. ഉദ്ഘാടനശേഷം ഷെഫ് പിള്ളയ്ക്കൊപ്പം പാചകം ചെയ്യാൻ താരം കൂടിയതും ആരാധകരെ അമ്പരപ്പിച്ചു.
ഹരിപ്പാട്
മാധവ ജങ്ഷനിലെ
മോഹൻലാലിൻ്റെ  എംലാൽ സിനിപ്ലെക്സിൽ ആണ് സഞ്ചാരി റെസ്റ്റോറൻ്റ്.

Related Stories

Latest Update

Top News

News Videos See All