newschennai

വിക്രമിനൊപ്പം സുരാജ് വെഞ്ഞാറമൂടിന്റെ ആദ്യ തമിഴ് ചിത്രം : ചിയാൻ 62

പ്രതീഷ് ശേഖർ
Published Mar 03, 2024|

SHARE THIS PAGE!
മലയാള ഇൻഡസ്‌ട്രിയിലെ പ്രമുഖ നടൻ സുരാജ് വെഞ്ഞാറമൂട് 'ചിയാൻ 62' എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. 'ചിയാൻ 62'ലെ പ്രധാന കഥാപാത്രങ്ങളിലൊരാളായി സുരാജ് വെഞ്ഞാറമൂട് തമിഴ് സിനിമാ ലോകത്തേക്ക് ചുവടുവയ്ക്കുന്നു. 

കേരള സംസ്ഥാന അവാർഡ്, മികച്ച നടനുള്ള ദേശീയ അവാർഡ് തുടങ്ങിയ അഭിമാനകരമായ അംഗീകാരങ്ങൾ കരസ്ഥമാക്കിയ സുരാജിന്റെ ഗംഭീര പ്രകടനം ചിയാൻ 62വിൽ പ്രതീക്ഷിക്കുകയാണ് പ്രേക്ഷകർ.

'ചിയാൻ' വിക്രം, എസ്‌ജെ സൂര്യ തുടങ്ങിയ മുൻനിര താരങ്ങൾ അണിനിരന്ന വാർത്തകളോടെ ചിയാൻ 62 അപ്‌ഡേറ്റുകൾ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. 

എസ് യു അരുൺകുമാറിന്റെ  സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ അഭിനയ പ്രകടനങ്ങൾ കൊണ്ട് വിസ്മയിപ്പിച്ച മലയാളി താരം സുരാജ് വെഞ്ഞാറമൂട് കൂടി എത്തുമ്പോൾ ഇത് ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള ആവേശം വർദ്ധിപ്പിച്ചു. 

'ആൻഡ്രോയിഡ് കുഞ്ഞപ്പൻ', 'ഡ്രൈവിംഗ് ലൈസൻസ്', 'ജനഗണമന', 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' തുടങ്ങി പ്രശംസ നേടിയ സിനിമകളിലെ സുരാജിന്റെ  അസാധാരണമായ അഭിനയം സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും ആരാധകരുടെ പ്രശംസ നേടിയെടുത്തു എന്നത് ശ്രദ്ധേയമാണ്. 

എച്ച്ആർ പിക്‌ചേഴ്‌സിന്റെ ബാനറിൽ റിയ ഷിബു നിർമ്മിക്കുന്ന 'ചിയാൻ 62' വിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്.2024 ഏപ്രിലിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും ചിത്രത്തിന്റെ  നിർമ്മാതാക്കൾ സ്ഥിരീകരിച്ചു.പി ആർ ഓ പ്രതീഷ് ശേഖർ.
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All