trailer-teaserകൊച്ചി

സൂര്യയുടെ വമ്പൻ തിരിച്ചു വരവ് : റെട്രോയുടെ കൾട്ട് ക്ലാസ്സിക് ആക്ഷൻ ട്രയ്ലർ റിലീസായി

പ്രതീഷ് ശേഖർ
Published Apr 18, 2025|

SHARE THIS PAGE!
ലോകമെമ്പാടുമുള്ള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന സൂര്യാ ചിത്രം റെട്രോയുടെ ട്രയ്ലർ ഇന്ന് റിലീസായി. ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന താര സമ്പന്നമായ ചടങ്ങിലാണ് ട്രയ്ലർ റിലീസ് ചെയ്തത്. സൂര്യയുടെ ശക്തമായ തിരിച്ചു വരവ് സമ്മാനിക്കുന്ന ചിത്രമാകും റെട്രോയെന്ന് ട്രയ്ലർ ഉറപ്പ് നൽകുന്നു. മലയാളികളുടെ പ്രിയപ്പെട്ട അൽഫോൻസ് പുത്രൻ ആണ് റെട്രോയുടെ ട്രയ്ലർ എഡിറ്റ് ചെയ്തിരിക്കുന്നത്.സൂര്യയോടൊപ്പം മലയാളി താരങ്ങളായ ജോജു ജോർജ്, ജയറാം, സുജിത് ശങ്കർ, സ്വാസിക എന്നിവരുടെ മിന്നും പ്രകടനങ്ങൾ നൽകുന്ന ചിത്രമാണെന്ന് ട്രയ്ലർ സൂചിപ്പിക്കുന്നു.മേയ് ഒന്നിന് ലോകവ്യാപകമായി തിയേറ്ററുകളിൽ റെട്രോ റിലീസ് ചെയ്യും.


കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം റെട്രോയുടെ കേരളാ വിതരണാവകാശം മലയാളത്തിന്റെ അനശ്വര നിര്‍മാതാവ് പി. സുബ്രഹ്‌മണ്യത്തിന്റെ ചെറുമകന്‍ സെന്തില്‍ സുബ്രഹ്‌മണ്യൻ  നേതൃത്വം നൽകുന്ന വൈക മെറിലാന്‍ഡ്  റെക്കോർഡ് വിതരണവകാശ തുകയ്ക്കാണ് കരസ്ഥമാക്കിയത്. പൂജാ ഹെഗ്ഡെ നായികയായെത്തുന്ന റെട്രോയിൽ മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളായ ജോജു ജോർജ്, ജയറാം എന്നിവരും നാസർ, പ്രകാശ് രാജ്, കരുണാകരൻ, വിദ്യാ ശങ്കർ, തമിഴ് തുടങ്ങി നിരവധി താരങ്ങളും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. 


കാർത്തിക്ക് സുബ്ബരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന റെട്രോയുടെ അണിയറപ്രവർത്തകർ ഇവരാണ്. സംഗീതസംവിധാനം : സന്തോഷ് നാരായണൻ, ഛായാഗ്രഹണം : ശ്രേയാസ് കൃഷ്ണ, എഡിറ്റിംഗ് : ഷഫീഖ് മുഹമ്മദ് അലി, കലാസംവിധാനം: ജാക്കി, വസ്ത്രാലങ്കാരം: പ്രവീൺ രാജ , സ്റ്റണ്ട്: കേച്ച കംഫക്ദീ,മേക്കപ്പ്: വിനോദ് സുകുമാരൻ, സൗണ്ട് ഡിസൈൻ: സുരൻ.ജി, അളഗിയക്കൂത്തൻ, കൊറിയോഗ്രാഫി: ഷെരീഫ്.എം ,പബ്ലിസിറ്റി ഡിസൈൻ: ട്യൂണി ജോൺ, പി ആർ ഓ  : പ്രതീഷ് ശേഖർ.

Related Stories

Latest Update

Top News

News Videos See All