local-newsതിരുവനന്തപുരം

കേരളപ്പിറവിദിനത്തിൽ സർഗ്ഗപ്പകലൊരുക്കി തനിമ

Webdesk (tvm)
Published Nov 02, 2025|

SHARE THIS PAGE!
തിരു.കേരളപ്പിറവിദിനത്തിൽ തനിമ കലാസാഹിത്യവേദി തിരുവനന്തപുരം സിറ്റി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സർഗ്ഗപ്പകൽ സംഘടിപ്പിച്ചു.അമ്പലത്തറ കല്ലടിമുഖത്ത് പ്രവർത്തിക്കുന്ന സായാഹ്നം വയോജനകേന്ദ്രത്തിലാണ് വയോജനങ്ങൾക്കൊപ്പം ഒരു സർഗ്ഗപ്പകൽ പരിപാടി നടന്നത്. തനിമ ജില്ലാപ്രസിഡന്റ് അമീർ കണ്ടൽ പരിപാടി ഉദ്ഘാടനം ചെയ്തു.ചാപ്റ്റർ പ്രസിഡന്റ് നൂറുൽ ഹസൻ അധ്യക്ഷത വഹിച്ചു.

വയോജനകേന്ദ്രത്തിലെ അമ്പതോളം വൃദ്ധമാതാപിതാക്കൾക്കൊപ്പം പാട്ടും കവിതയും കഥയും വർത്തമാനവും നൃത്തവും സോളോ അവതരണങ്ങളുമായി തനിമയുടെ പ്രവർത്തകരും എഴുത്തുകാരും കലാകാരന്മാരും അണിചേർന്നു. 

തനിമ ജില്ലാസമിതിയംഗങ്ങളായ അശ്കർ കബീർ, ഷാഹുൽ ഹമീദ് അഴീക്കോട്, മെഹർ മാഹീൻ, ഷാമില കാരക്കമണ്ഡപം, സുമിന നേമം, തനിമ പ്രവർത്തകരും കലാകാരന്മാരുമായ മിനി പള്ളിപ്പുറം, അഡ്വ.ലേഖ, ലക്ഷ്മി, സിയാദ് ആലുംമൂട് , ലൈലബീഗം കല്ലാട്ടുമുക്ക് , അബിദ കണിയാപുരം, സമീർ കെ തങ്ങൾ, സാജിർ ഷാജഹാൻ, റജീന പെരിന്തൽമണ്ണ, അരുൺ കുമാർ പൂജപ്പുര, അജയ് വെള്ളരിപ്പന, പനച്ചമൂട് ഷാജഹാൻ, അബ്ദുൽ റഹ്മാൻ നിലമേൽ , ഫസിൽ കല്ലാട്ടുമുക്ക് , ഷാമില അമ്പലത്തറ, അശ്റഫ് ,അൽ അമീൻ, എം.എച്ച്.ഷെരീഫ്,സത്താർ, മാഹീൻ, സുലേഖബീവി, ഹസീന ബഷീർ, എം നസീമ, ബുഷ്റ മുജീബ്, ഹസീന സക്കീർ , ബീമ 'സായാഹ്‌നം' സൂപ്രണ്ട് ശ്രീമതി ബിന്ദു തുടങ്ങിയവർ പങ്കെടുത്തു

മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All