poster➤കൊച്ചി

'തർക്കം' ഫസ്റ്റ് ലുക്ക് പോസ്റ്റർ.

എ എസ് ദിനേശ്
Published Jun 01, 2026|

SHARE THIS PAGE!
ദേശീയ അവാർഡ് ജേതാവായ സജിൻ ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന "തർക്കം" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

പി ഡബ്ൾയൂ എൽ ഒ എന്റർടൈയ്ൻമെന്റ്,സജിൻ ബാബു പ്രൊഡക്ഷൻസ് എന്നീ ബാനറിൽ അനൂപ് കുട്ടി, സജിൻ ബാബു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം ജെബിൻ ജേക്കബ് നിർവഹിക്കുന്നു.

പുതുമുഖങ്ങൾക്ക് ഏറേ പ്രാധാന്യം നല്കി ഒരുക്കിയ ഈ ചിത്രത്തിൽ ജാതി- ഫ്യൂഡൽ മേധാവിത്വത്തെ ഇന്നും ന്യായികരിച്ച് അഭിമാനത്തോടെ ജീവിക്കുന്ന ഒരു പോലീസ് ഓഫീസറും, ഡോക്ടർ ബി ആർ  അംബേദ്കറുടെ പുരോഗമന ആശയങ്ങളിൽ ആകൃഷ്ടനായി ലോകത്തെ കാണാനും, നയിക്കാനും ശ്രമിക്കുന്ന സുർജിത്ത് എന്ന യുവാവും തമ്മിലുണ്ടാകുന്ന സംഘർഷത്തിന്റെ സംഭവബഹുലമായ മുഹൂർത്തങ്ങൾ, റിയാലിസ്റ്റ്ക് ത്രില്ലർ ജോണറിൽ ദൃശ്യവൽക്കരിക്കുന്നു.

ക്ലൈമാക്സ് രംഗങ്ങൾ ഒരേ സമയം ഏഴോളം ക്യാമറകൾ ഉപയോഗിച്ച് നാല് സിനീമേറ്റോഗ്രഫേഴിന്റെ മേൽനോട്ടത്തിലാണ് ചിത്രീകരിച്ചത്.

കൊടുങ്ങല്ലൂർ ശ്രീ മഹാദേവീ ക്ഷേത്രത്തിലെ ഭരണി ആഘോഷത്തിൻ്റെ പശ്ചാത്തലത്തിൽ ഒരുക്കിയ തർക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.

സിനിമോട്ടോഗ്രാഫി - നന്ദകുമാർ തോട്ടത്തിൽ, സിംബാദ്, റോഷൻ ജോസ്, 
എഡിറ്റിംഗ് - അപ്പു ഭട്ടതിരി,
ലൈൻ പ്രൊഡ്യൂസർ - ഷാജി അസീസ്,
സംഗീതം - സൈദ് അബ്ബാസ്, 
പ്രൊഡക്ഷൻ ഡിസൈനർ - വിനോദ് പട്ടണക്കാടൻ, 
ആക്ഷൻ ഡയറക്ടർ - റോബിൻ മാസ്റ്റർ ടീം, 
പ്രൊഡക്ഷൻ കൺട്രോളർ - ഫിജോ ഫിലിപ്പ്,
സിങ്ക് സൗണ്ട് - രാകേഷ് ശശീന്ദ്രൻ, 
സൗണ്ട് മിക്സിംഗ് - ജുബിൻ രാജ്, 
വസ്ത്രാലങ്കാരം - സുർജിഷ് സി സുരേഷ്, 
മേക്കപ്പ് - സുരേഷ് പിഷാരടി, 
അസോസിയേറ്റ് ഡയറക്ടർ - സോനു രാമകൃഷ്ണൻ, ജാസിർ,
അസിസ്റ്റന്റ് ഡയറക്ടർ - സുബിൻ ജോർജ്,
പ്രൊജക്ട് ഡിസൈനർ - അരുൺ സോൾ,
കാസ്റ്റിംഗ് ഡയറക്ടർ - രാജേഷ് നാരായണൻ, 
പ്രൊഡക്ഷൻ മാനേജർ - ശ്യാം കാർഗോസ്, സിജോ ജോസ് ജോസി, ഇ സി അശോകൻ, 
സെക്കൻ്റ് യൂണിറ്റ് സിനിമോട്ടോഗ്രാഫി - റാം രാഘവ്,
മാർക്കറ്റിംഗ് - പ്രതീഷ് ശേഖർ,
പബ്ലിസിറ്റി ഡിസൈൻ - ദിലീപ്ദാസ്,
പി ആർ ഒ - എ എസ് ദിനേശ്.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All