local-news➤കൊച്ചി

ടീ എക്സ്പീരിയൻസ് ലുലു മാളിൽ.

എ എസ് ദിനേശ്
Published Sep 27, 2026|

SHARE THIS PAGE!
ടീ ബോർഡ് ഇന്ത്യ, സൗത്ത് സോണൽ ഓഫീസ്, കൂനൂർ, എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. എം. ബരണി കുമാർ IAS-ന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 26 ന് തിരുവനന്തപുരം ലുലു മാളിൽ ‘Tea Experience’ സംഘടിപ്പിച്ചു.

ദക്ഷിണേന്ത്യയിലെ ചെറുകിട തേയില കർഷകർ ഉൽപ്പാദിപ്പിക്കുന്ന വിവിധതരം തേയിലകളെ പരിചയപ്പെടുത്തുന്നതിനായി സംഘടിപ്പിച്ച പരിപാടിയിൽ, നീലഗിരിയിലെ ചെറുകിട തേയില കർഷകർ ഓർഗാനിക് സർട്ടിഫൈഡ് ഗ്രീൻ, ഊലോങ്, വൈറ്റ്, വിവിധ ഫ്ലേവേർഡ് സ്പെഷ്യാലിറ്റി തേയിലകൾ പ്രദർശിപ്പിച്ചു.

ടീ ബോർഡിന്റെ പിന്തുണയോടെ ഊട്ടിയിലെ  സംരംഭകർ വിവിധ പ്രീമിയം സ്പെഷ്യാലിറ്റി ടീകൾ അവതരിപ്പിച്ചു.

മാർക്കറ്റിൽ സാധാരണയായി ലഭ്യമല്ലാത്ത വിവിധ പ്രീമിയം ടീകൾ രുചിച്ചറിയാനും പരിചയപ്പെടാനും സന്ദർശകർക്ക് അവസരം ലഭിച്ചു. സ്റ്റാളിൽ മികച്ച ജനപങ്കാളിത്തവും ആവേശകരമായ പ്രതികരണവും ഉണ്ടായി.

ടീ ബോർഡ് ഇന്ത്യയുടെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ശ്രീ. സി. എസ്. ഹരിപ്രകാശ് പരിപാടി ഉദ്ഘാടനം ചെയ്തു. ഗുണമേന്മയുള്ള തേയില ഉൽപ്പാദനത്തിന്റെ പ്രാധാന്യവും ചെറുകിട കർഷകരുടെ ഹാൻമേഡ് സ്പെഷ്യാലിറ്റി തേയിലകൾ പ്രോത്സാഹിപ്പിക്കുന്ന ടീ ബോർഡിന്റെ പ്രവർത്തനങ്ങളും അദ്ദേഹം വിശദീകരിച്ചു. ലുലു തിരുവനന്തപുരം മാനേജർ ശ്രീ. അഖിൽ പരിപാടിയിൽ പങ്കെടുത്തു.

ടീ ബോർഡ് ഇന്ത്യ, കൂനൂരിലെ ഡോ. ആർ. ഉമ മഹേശ്വരി, രാജ്യത്തുടനീളം സംഘടിപ്പിക്കുന്ന Tea Experience പരിപാടികളുടെ ലക്ഷ്യത്തെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിച്ചു.

കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻ കമ്പനി സന്ദർശകർക്കായി ഏലക്ക ഫ്ലേവർഡ് ടീ വിതരണം ചെയ്യുകയും ടീ ടേസ്റ്റിംഗ് സെഷൻ സംഘടിപ്പിക്കുകയും ചെയ്തു.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All