newsകൊച്ചി

സാഹസം പായ്ക്കപ്പ് ആയി.

വാഴൂർ ജോസ്
Published Mar 16, 2025|

SHARE THIS PAGE!
ഹുമർ ആക്ഷൻ ജോണറിൽ ബിബിൻകൃഷ്ണ സംവിധാനംചെയ്യുന്ന സാഹസം എന്ന ചിത്രത്തിൻ്റെ  ചിത്രീകരണം  പൂർത്തിയായിരിക്കുന്നു .ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനിഷ് കെ.എൻ. നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിലും. തൊടുപുഴ യിലുമായിട്ടാണ് പൂർത്തിയായിരിക്കുന്നത്.
 
പുതിയ തലമുറക്കാരായ അഭിനേതാക്കളും, ഒപ്പം, ജനപ്രിയരായ സീനിയർ നടന്മാരേയും ഒരു പോലെ ഉൾക്കൊള്ളിച്ചു കൊണ്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.
ഏറ്റം പുതുതലമുറക്കാരും, യൂത്തിന്റെ ഇടയിൽ ഏറെ കൗതുകമുള്ള ഒരു സംഘം അഭിനേതക്കളുടെ സാന്നിദ്ധ്യത്തെ ഏറെ ആകർഷകമാക്കുന്നു

മികച്ച വിജയം നേടിയ21 ഗ്രാം, ഫീനിക്സ് എന്നീ ചിത്രങ്ങൾ നിർമ്മിച്ച് മികച്ച ബാനറായി മാറിയിരിക്കുകയാണ് ഫ്രണ്ട് റോ പ്രൊഡക്ഷൻസ്' സാഹസമെത്തുമ്പോൾ , ഫ്രണ്ട്റോ പ്രൊഡക്ഷൻസ് എന്ന ബാനറിൻ്റെ പിൻബലവും ഏറെ സഹായകരമാകുമെന്നതിൽ തീർച്ച. 

നരേൻ, ബാബു ആൻ്റെണി, ശബരീഷ് വർമ്മ, സജിൻ ചെറുകയിൽ, വിനീത് തട്ടിൽ, മേജർ രവി, റംസാൻ, ഭഗത് മാനുവൽ, ജീവാ ജോസഫ്,കാർത്തിക്ക്, യോഗി ജാപി, ഹരി ശിവറാം, ടെസ്സാ ജോസഫ്, വർഷാരമേഷ്, ജയശ്രീ, ആൻ സലിം, എന്നിവരാണ് ഈ ചിത്രത്തിലെ അഭിനേതാക്കൾ. ഇവർക്കൊപ്പം നിർണ്ണായകമായ ഒരു കഥാപാത്രത്തെഅജുവർഗീസ്. അവതരിപ്പിക്കുന്നു.

തിരക്കഥ -സംഭാഷണം - ബിബിൻ കൃഷ്ണ, യദുകൃഷ്ണ, ദയാ കുമാർ.
ഗാനങ്ങൾ - വിനായക് ശശികുമാർ -വൈശാഖ് സുഗുണൻ
സംഗീതം - ബിബിൻ ജോസഫ്.
ഛായാഗ്രഹണം - ആൽബി.
എഡിറ്റിംഗ് -കിരൺ ദാസ്.
കലാസംവിധാനം - സുനിൽ കുമാരൻ
മേക്കപ്പ് - സുധി കട്ടപ്പന
കോസ്റ്റ്യും - ഡിസൈൻ -അരുൺ മനോഹർ.
നിശ്ചല ഛായാഗ്രഹണം -ഷൈൻ ചെട്ടികുളങ്ങര.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - പാർത്ഥൻ.
അസ്സോസ്സിയേറ്റ് ഡയറക്ടർ -നിധീഷ് നമ്പ്യാർ.
ഡിസൈൻ - യെല്ലോ ടൂത്ത്.
ആക്ഷൻ ഫീനിക്സ് പ്രഭു
ഡിസ്ട്രിബ്യൂഷൻ ഹെഡ് - പ്രദീപ് മേനോൻ '
എക്സിക്കുട്ടീവ്. പ്രൊഡ്യൂസർ- ഷിനോജ് ഒടാണ്ടയിൽ, രഞ്ജിത്ത് ഭാസ്ക്കരൻ 
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - ജിതേഷ് അഞ്ചുമന, ആൻ്റെണി കുട്ടമ്പുഴ.
പ്രൊഡക്ഷൻ കൺട്രോളർ - ഷിഹാബ് വെണ്ണല .
സ്പൈർ പ്രൊഡക്ഷൻസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.

മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All