local-newsതിരുവനന്തപുരം

എമ്പയർ സൗഹൃദ കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു

Webdesk (tvm)
Published Aug 23, 2026|

SHARE THIS PAGE!
തിരു: നഗരത്തിലെ വെള്ളക്കെട്ട്,മാലിന്യ നിർമ്മാർജ്ജനം ഉൾപ്പെടെയുള്ള അടിയന്തിര പ്രശ്നങ്ങൾ പരിഹരിക്കാൻ മേയറോട് ആവശ്യപ്പെട്ടുവെന്നും ഓണം കഴിഞ്ഞാലുടൻ നടപടി സ്വീകരിച്ചില്ലെങ്കിൽ അതിനെതിരെ പ്രതിഷേധമുണ്ടാകുമെന്നും തമ്പാനൂർ കൗൺസിലർ ഹരികുമാർ പ്രസ്താവിച്ചു. ആയൂർവേദ കോളേജ് ധർമ്മാലയം റോഡിൽ പ്രവർത്തിക്കുന്ന എമ്പയർ ബിൽഡിംഗിലെ സ്ഥാപന കൂട്ടായ്മയുടെ ഓണാരവം ഉൽഘാടനം ചെയ്യുകയായിരുന്നു കൗൺസിലർ. എൻ.സി.പി. ജില്ലാ പ്രസിഡണ്ട് കരകുളം രാജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. നടൻ ശിവ മുരളി ഓണ കേക്ക് മുറിച്ചു. പ്രേംനസീർ സുഹൃത് സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ സ്വാഗതമാശംസിച്ചു. ജെ.എച്ച്. അസോസിയേറ്റ് സാരഥി ഹരികൃഷ്ണൻ, ഭാരത് പവൻ ടെക്നോളജീസ് സാരഥി വിപിൻ കുമാർ എന്നിവർ സംബന്ധിച്ചു. കലാപരിപാടികളും ഓണ സദ്യയും ഉണ്ടായിരുന്നു.
സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update

Related Stories

Latest Update

Top News

News Videos See All