posterകൊച്ചി

'രണ്ടാം യാമം' ഫസ്റ്റ്ലുക്ക് പുറത്തുവിട്ടു.

വാഴൂർ ജോസ്.
Published Jan 12, 2025|

SHARE THIS PAGE!
നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന രണ്ടാം യാമം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.
യുവ നായകന്മാരായ ധ്രുവൻ, ഗൗതം കൃഷ്ണ എന്നിവരും ശക്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി സാസ്വികയുമാണ് പോസ്റ്ററിൽ പ്രത്യഷപ്പെട്ടിരിക്കുന്നത്.

ഫോർച്യൂൺ ഫിലിംസിൻ്റെ ബാനറിൽആർ. ഗോപാലാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

വിശ്വാസവും, അവിശ്വാസവും ഒരേ കുടുംബത്തിൽ നിലനിൽക്കുന്ന തറവാട്ടിലേക്ക് ഒരു പെൺകുട്ടി കടന്നു വരുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിലൂടെ നേമം പുഷ്പരാജ് അവതരിപ്പിക്കുന്നത്.
കലാമൂല്യം കാത്ത സൂക്ഷിക്കുന്നതോടൊപ്പം ക്ലീൻ എൻ്റർടൈനറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. എല്ലാവിഭാഗം പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒരു ചിത്രമായിരിക്കും രണ്ടാം യാമം.: ജോയ് മാത്യു. സുധീർ കരമന, മുൻ നായിക രേഖ ഷാജു ശ്രീധർ, നന്ദു, സംവിധായകൻ രാജസേനൻ, ജഗദീഷ് പ്രസാദ്, ദിവ്യശ്രീ ഹിമാശങ്കരി, അംബികാ മോഹൻ രശ്മി സജയൻ, അറ്റുകാൽതമ്പി, അജിത് കുമാർ എ.ആർ. കണ്ണൻ, സജി രാജേഷ് ജന. എന്നിവരും ഏതാനും പുതുമുഖങ്ങളും  പ്രധാന താരങ്ങളാണ്.
തിരക്കഥ -ആർ. ഗോപാൽ.
ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ പ്രശാന്ത് വടകര
സംഗീതം മോഹൻ സിതാര 
ഗാനങ്ങൾ - നേമം പുഷ്പരാജ്.
ഛായാഗ്രഹണം - അഴകപ്പൻ.
എഡിറ്റിംഗ് - വി.എസ്.വിശാൽ.
കലാസംവിധാനം -ത്യാഗു തവനൂർ,
മേക്കപ്പ് - പട്ടണം റഷീദ്. പട്ടണം ഷാ.
കോസ്റ്റ്യും - ഡിസൈൻ
സംഘട്ടനം മാഫിയാ ശശി,
 ഇന്ദ്രൻസ് ജയൻ.
എക്സിക്കുട്ടീവ് പ്രൊഡ്യൂ സർ - രാജേഷ് മുണ്ടക്കൽ
പരസ്യകല - മനു സാവഞ്ചി.
നൃത്തം - മധു, സജി വക്കം സമുദ്ര'
സൗണ്ട് മിക്സിങ് -എൻ ഹരികുമാർ 
ഫിനാൻസ് കൺട്രോളർ - സന്തോഷ് ബാലരാമപുരം
പ്രൊഡക്ഷൻ മാനേജർ - ഹരീഷ് കോട്ട വട്ടം..
പ്രൊഡക്ഷൻ കൺട്രോളർ - പ്രതാപൻ കല്ലിയൂർ
പ്രൊജക്റ്റ് ഡിസൈൻ - ഏ.ആർ.കണ്ണൻ
' നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഫെബ്രുവരി മാസത്തിൽ പ്രദർശനത്തിനെത്തുന്നു.
വാഴൂർ ജോസ്.
ഫോട്ടോ - ജയപ്രകാശ് അതളൂർ.
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All