local-newsനെടുമങ്ങാട്

ഈശ്വർ എം വിനയന് മുസ്ലിംലീഗിന്റെ സ്നേഹാദരവ്.

Webdesk (tvm)
Published Oct 08, 2025|

SHARE THIS PAGE!
നെടുമങ്ങാട്: മുസ്ലിം ലീഗ് നെടുമങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കന്യാ കുളങ്ങര ലീഗ് ഹൗസിൽ രാജ്യാന്തര സംസ്ഥാന കിസ്സ് പ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ട മാധ്യമപ്രവർത്തകൻ എൽ ആർ വിനയചന്ദ്രന്റെയും, മഞ്ജു മനുസ് ഹട്ടിന്റെയും മകൻ  ഈശ്വർ എം വിനയന് മുസ്ലിം ലീഗ് സംസ്ഥാന മുൻ ജനറൽ സെക്രട്ടറിയും, തിരൂരങ്ങാടി എം എൽ എയും ആയ കെ പി എ മജീദ് മൊമെന്റോ നൽകി, പൊന്നാട അണിയിച്ചു അനുമോദിച്ചു.

ലീഗ് ജില്ലാ സെക്രട്ടറി കന്യാകുളങ്ങര ഷാജഹാൻ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ദേശീയ സമിതി അംഗം അഡ്വ :കണിയാപുരം ഹലീം മുഖ്യപ്രഭാഷണം നടത്തി. പോത്തൻകോട് റാഫി, എസ് എഫ് എസ് എ തങ്ങൾ, അലിക്കുഞ്ഞ് ഹാജി, നെടുമങ്ങാട് എം നസീർ, പുലിപ്പാറ യൂസഫ്, സഫീർ പുന്നമൂട്ടിൽ, സൈഫുദ്ദീൻ, ആരിഫ് കണിയാപുരം, എ ആർ സലീം, ഷരീഫ് വെമ്പായം, അബ്ദുൽ ഹക്കീം, ഷിബിൻ തുടങ്ങിയവർ സംസാരിച്ചു.

മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All