newsകൊച്ചി

ഗോസ്റ്റ് പാരഡെയ്സിന്റെ ചിത്രീകരണം കേരളത്തിൽ പൂർത്തിയായി.

പി.ആർ.സുമേരൻ
Published Jul 12, 2024|

SHARE THIS PAGE!
കൊച്ചി. ഓസ്‌ട്രേലിയയിലും കേരളത്തിലുമായി  ചിത്രീകരിക്കുന്ന ഗോസ്റ്റ് പാരഡെയ്സിന്റെ ചിത്രീകരണം  കേരളത്തിൽ പൂർത്തിയായി.എറണാകുളം, വരാപ്പുഴ, കൂനംമാവ്,കണ്ണമാലി  എന്നിവിടങ്ങളിലായിരുന്നു  ചിത്രീകരണം. 

ഓഗസ്റ്റ് മാസം മുതൽ ഓസ്ട്രേലിയയിൽ ചിത്രീകരണം ആരംഭിക്കും. ഓസ്ട്രേലിയന്‍ ചലച്ചിത്ര- ടെലിവിഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരേയും  മലയാള  ചലച്ചിത്ര താരങ്ങളെയും  ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന 'ഗോസ്റ്റ് പാരഡെയ്സിന്റെ രചനയും സംവിധാനവും നിര്‍മാണവും നിർവഹിക്കുന്നത്  ജോയ് കെ.മാത്യു ആണ്.


ഓസ്‌ട്രേലിയന്‍ മലയാളം ഫിലിം ഇന്‍ഡസ്ട്രിയുടെ ബാനറില്‍ കങ്കാരു വിഷന്റെയും വേള്‍ഡ് മദര്‍ വിഷന്റേയും സഹകരണത്തോടെയാണ് ഗോസ്റ്റ് പാരഡെയ്സ് പുറത്തിറക്കുന്നത്. ജോയ് കെ. മാത്യു, കൈലാഷ്, ശിവജി ഗുരുവായൂര്‍, സോഹന്‍ സീനുലാല്‍, സാജു കൊടിയന്‍, ലീലാ കൃഷ്ണന്‍,  അംബിക മോഹന്‍, പൗളി വത്സന്‍, മോളി കണ്ണമാലി, കുളപ്പുള്ളി ലീല  എന്നിവര്‍ പ്രാധാന കഥാപാത്രങ്ങളായി വേഷമിടുന്നു.     


രസകരവും വ്യത്യസ്തവും ഹൃദയസ്പര്‍ശിയുമായ ജീവിതാനുഭവങ്ങളും കാഴ്ചകളുമാണ്   ഗോസ്റ്റ് പാരഡെയ്‌സ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. ആദം കെ.അന്തോണി, സാലി മൊയ്ദീൻ (ഛായാഗ്രഹണം),എലിസബത്ത്, ജന്നിഫര്‍, മഹേഷ് ചേര്‍ത്തല (ചമയം ),മൈക്കിള്‍ മാത്സണ്‍, ഷാജി കൂനംമാവ് (വസ്ത്രാലങ്കാരം), ഡോ.രേഖാ റാണി,സഞ്ജു സുകുമാരന്‍ (സംഗീതം),ഗീത് കാര്‍ത്തിക, ബാലാജി (കലാ സംവിധാനം), ഷാബു പോൾ (നിശ്ചല  ഛായാഗ്രഹണം) സലിം ബാവ(സംഘട്ടനം), ലിന്‍സണ്‍ റാഫേല്‍ (എഡിറ്റിങ്)  ടി.ലാസര്‍ (സൗണ്ട് ഡിസൈനര്‍),എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കെ.ജെ. മാത്യു കണിയാംപറമ്പിൽ, ഫൈനാൻസ് കണ്ട്രോളർ ജിജോ ജോസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ക്ലെയര്‍, ജോസ് വരാപ്പുഴ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് രാധാകൃഷ്ണൻ,യൂണിറ്റ് മദര്‍ലാന്റ് കൊച്ചി, മദർ വിഷൻ, കാമറ - (ലെന്‍സ്  മാർക്ക് 4 മീഡിയ  എറണാകുളം)ഷിബിൻ സി.ബാബു(പോസ്റ്റർ ഡിസൈൻ ) ഡേവിസ് വർഗ്ഗീസ്  (പ്രൊഡക്ഷൻമാനേജർ)പി. ആർ.സുമേരൻ( പി. ആർ. ഓ.)  എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍.


പി.ആർ.സുമേരൻ
പ്രി.ആർ.ഒ)
9446190254

Related Stories

Latest Update

Top News

News Videos See All