newsകൊച്ചി

'ഇനിയും' സ്വിച്ചോൺ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി.

അയ്മനം സാജൻ
Published Nov 01, 2024|

SHARE THIS PAGE!
പ്രമുഖ സംവിധായകനായ ജീവ സംവിധാനം ചെയ്യുന്ന ഇനിയും എന്ന ചിത്രത്തിന്റെ സ്വീച്ചോൺ കഴിഞ്ഞ്, ചിത്രീകരണം തൃശൂരിൽ തുടങ്ങി. യഥു ഫിലിം ഫാക്ടറിയുടെ ബാനറിൽ, സുധീർ സി.ബി, നിർമ്മാണവും, രചനയും നിർവ്വഹിക്കുന്ന ഈ ചിത്രത്തിൽ, പ്രമുഖ താരങ്ങൾക്കൊപ്പം, പുതുമുഖങ്ങളും വേഷമിടുന്നു.


നിർമ്മാതാവും, രചയിതാവുമായ സുധീർ സി.ബിയുടെ പിതാവിന്റെ പിറന്നാൾ ദിനത്തിൽ ചിത്രത്തിന്റെ, സ്വിച്ചോണും, ചിത്രീകരണവും തുടങ്ങണമെന്ന ആഗ്രഹത്തെത്തുടർന്നാണ് ഒക്ടോബർ 31-ന് ഇനിയും എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. നിർമ്മാതാവ് സുധീർ സി.ബിയുടെ പിതാവ് ബാലകൃഷ്ണൻ സി.എൻ തന്നെയാണ് സ്വിച്ചോൺ കർമ്മവും നിർവ്വഹിച്ചത്.തുടർന്ന് തൃശൂരും പരിസരങ്ങളിലുമായി ചിത്രീകരണം ആരംഭിച്ചു.


ഗ്രാമീണ പശ്ചാത്തലത്തിൽ, കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ശക്തമായൊരു കഥയാണ് ഇനിയും എന്ന ചിത്രം പറയുന്നത്. നിർമ്മാതാവ്, സുധീർ സി.ബി, തന്റെ ജീവിതത്തിൽ നേരിട്ട ഒരു യഥാർത്ഥ കഥ തന്നെയാണ്, ചിത്രത്തിനായി രചിച്ചത്. അതുകൊണ്ട് തന്നെ, ജീവിതത്തിന്റെ ഗന്ധമുള്ള ശക്തമായൊരു കഥ തന്നെ ചിത്രത്തിനായി അവതരിപ്പിക്കാൻ കഴിയുന്നു. എഴുത്തുകാരൻ കൂടിയായ ജീവ ഈ കഥ ശക്തമായി ചിത്രികരിക്കാൻ ശ്രമിക്കുന്നു.

ആഷൻ കിംഗ് അഷ്റഫ് ഗുരുക്കൾ, ഒരു വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മോഹൻ സിത്താരയുടെ മനോഹര ഗാനങ്ങളും, ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു.


ഫ്ലവേഴ്സ് ചാനലിലൂടെ ശ്രദ്ധേയനായ സനീഷ് മേലേപ്പാട്ട് നായകനാകുന്ന ചിത്രത്തിൽ, പാർത്ഥി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ഭദ്ര നായികയായി അഭിനയിക്കുന്നു.

യഥു ഫിലിം ഫാക്ടറിയുടെ ബാനറിൽ, സുധീർ സി.ബി, നിർമ്മാണവും, രചനയും നിർവ്വഹിക്കുന്ന ഇനിയും എന്ന ചിത്രം ജീവ സംവിധാനം ചെയ്യുന്നു. ക്യാമറ - കനകരാജ്, ഗാന രചന - ചന്ദ്രശേഖരൻ ഏങ്ങണ്ടിയൂർ, ഉണ്ണികൃഷ്ണൻ,സംഗീതം, - മോഹൻ സിത്താര,സജീവ് കണ്ടര്, ജോൺസൻ, ആലാപനം - ശ്രീനിവാസ്, മധു ബാലകൃഷ്ണൻ, എടപ്പാൾ വിശ്വം, പശ്ചാത്തല സംഗീതം - മോഹൻ സിത്താര, എഡിറ്റിംഗ് - രഞ്ജിത്ത്, കല- ഷിബു അടിമാലി, സംഘട്ടനം - അഷ്റഫ് ഗുരുക്കൾ, പ്രൊഡക്ഷൻ കൺട്രോളർ - ഷറഫു കരൂപ്പടന്ന, അസോസിയേറ്റ് ഡയറക്ടർ - ജയരാജ്, അസിസ്റ്റന്റ് ഡയറക്ടർ - ആശ വാസുദേവ്, മേക്കപ്പ് - ബിനോയ് കൊല്ലം, കോസ്റ്റൂമർ - റസാഖ് തിരൂർ, സ്റ്റിൽ - അജേഷ് ആവണി,പി.ആർ.ഒ - അയ്മനം സാജൻ

 സനീഷ് മേലേപ്പാട്ട്, പാർത്ഥി,കൈലാഷ്, റിയാസ് ഖാൻ, ദേവൻ, ശിവജി ഗുരുവായൂർ, സ്ഫടികം ജോർജ്, വിജി തമ്പി, ചെമ്പിൽ അശോകൻ, നന്ദകിഷോർ, ഡ്രാക്കുള സുധീർ,ലിഷോയ്, ദീപക് ധർമ്മടം, ഭദ്ര,അംബികാ മോഹൻ, രമാദേവി, മഞ്ജു, ആശ, പാർവ്വണ എന്നിവരോടൊപ്പം, അഷ്ക്കർ സൗദാൻ അതിഥി താരമായും എത്തുന്നു.

അയ്മനം സാജൻ
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All