reviewsതിരുവനന്തപുരം

മോശം എന്ന് പറയാൻ പോലും ഇതിൽ ഒന്നും ഇല്ല 'ഇതുവരെ'

webdesk
Published Mar 18, 2024|

SHARE THIS PAGE!
4 ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞ ചിത്രം. അതിൽ രണ്ടെണ്ണത്തിൽ best environmental ഫിലിം അവാർഡ് കിട്ടി.  

മാർച്ച്‌ 15 ന് സിനിമ  കേരളത്തിലെ തിയേറ്ററുകളിൽ റിലീസ് ചെയ്തു. 

എന്നെ അത്ഭുതപെടുത്തുന്ന ഒരു കാര്യം പറയാതെ വയ്യ. 

അറിയപ്പെടുന്ന ഒരൊറ്റ youtube review ഇടുന്നവരും കേരളം അനുഭവിച്ച ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രധാന വിഷയം കൈകാര്യം ചെയ്യുന്ന ഈ സിനിമയെക്കുറിച്ച് ഒന്നും പറയുന്ന കണ്ടില്ല. മോശം ആണെങ്കിൽ മോശം എന്ന് തന്നെ പറഞ്ഞോട്ടെ. ഒരു പരാതിയുമില്ല.  പക്ഷേ എന്തുകൊണ്ട് അറിഞ്ഞില്ല എന്ന് നടിക്കുന്നു. കലാഭവൻ ഷാജൺ അഭിനയിച്ചു തകർത്ത ഈ സിനിമ അവരാരും കേട്ടിട്ടുപോലും എന്ന് വിശ്വസിക്കാൻ പ്രയാസം.

ബ്രഹ്മപുരവും അനധികൃത കരിങ്കൾ ക്വാറികളെയും കുറിച്ച് പറയുന്ന ഈ ചിത്രം എന്തായാലും ആരും കേൾക്കാതെ പോയിരിക്കാൻ സാധ്യതയില്ല. 
ചിലപ്പോൾ തിരക്കിനിടയിൽ ശ്രദ്ധിച്ചു കാണില്ല. 

അല്ലെങ്കിൽ മോശം എന്ന് പറയാൻ പോലും ഇതിൽ ഒന്നും ഇല്ല എന്ന് അവർ മനസ്സിലാക്കിക്കാണും. രണ്ടായാലും പരാതിയില്ല. ഒരല്പം ആശങ്ക മാത്രം.

ടൈറ്റസ് പീറ്റർ
നിർമ്മാതാവ്
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All