newsകൊച്ചി

ചിരിപ്പിച്ചവർ ഇനി ‘പാതിരാക്കുറുക്കനിൽ’ പാടും.

മനു ശിവൻ
Published Sep 05, 2026|

SHARE THIS PAGE!
കോമഡി ഫാമിലി എന്റർടെയ്‌നറുമായി 16 വർഷങ്ങൾക്ക് ശേഷം എവർഗ്രീൻ ഗ്യാങ്ങുകളായ ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘പാതിരാക്കുറുക്കൻ’ എന്ന ചിത്രത്തിന്റെ മറ്റൊരു പ്രധാന സവിശേഷതയായി ഈ നാലുപേരുടെയും പാട്ടും. ആദ്യമായി ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ എന്നിവർ ഒരുമിച്ച് ഒരു ഗാനം സിനിമയിൽ ആലപിക്കുന്നു എന്നതാണ് ചിത്രത്തിന്റെ കൗതുകമുണർത്തുന്ന മറ്റൊരു പ്രത്യേകത.

പ്രശസ്ത ചലച്ചിത്ര താരങ്ങളായ മോഹൻലാൽ, മഞ്ജു വാര്യർ എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ റിലീസ് ചെയ്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാണ്.

അപ്പായ് സിനിമാസിന്റെ ബാനറിൽ സിജോ ജോർജ്ജ് നിർമ്മിക്കുന്ന ‘പാതിരാക്കുറുക്കൻ’ നവാഗതനായ ജയേഷ് വേണുഗോപാൽ സംവിധാനം ചെയ്യുന്നു.
 തികച്ചും കോമഡി ത്രില്ലറായി  ഒരുക്കിയിരിക്കുന്ന ഈ ചിത്രം ഒക്ടോബറിൽ തിയേറ്ററുകളിലെത്തും.

ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ എന്നിവരെ കൂടാതെ ഇന്ദ്രൻസ്, നിർമൽ പാലാഴി, വിനീത് തട്ടിൽ, റിയാസ് നർമ്മകല, സുധീർ പറവൂർ, കുട്ടി അഖിൽ, അനീഷ് ഗോപാൽ, ടെസ്സ ജോസഫ്, അജയൻ മാടയ്ക്കൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരായ അശ്വിത–അശ്വിജ എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിലെത്തുന്നു.

രചന: സുനിൽ കർമ്മ, നിഖിൽ ജിനൻ. ഛായാഗ്രഹണം: സെൽവകുമാർ എസ്. സംഗീതം: ഗോപി സുന്ദർ. എഡിറ്റർ: അതുൽ വിജയ്. പ്രൊഡക്ഷൻ കൺട്രോളർ: മൻസൂർ വെട്ടത്തൂർ. പ്രോജക്റ്റ് ഡിസൈനർ: ഷിംന ബി. കലാസംവിധാനം: ത്യാഗു തവനൂർ. മേക്കപ്പ്: രാജേഷ് നെന്മാറ. വസ്ത്രാലങ്കാരം: സുകേഷ് താനൂർ. പി.ആർ.ഒ: എ.എസ്. ദിനേശ്, മനു ശിവൻ.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update

Related Stories

Latest Update

Top News

News Videos See All