trailer-teaserകൊച്ചി

ആട്ടവും പാട്ടും ഒപ്പം ചില സന്ദേശങ്ങളും നൽകി 'യുണൈറ്റഡ് കിങ്ഡം ഓഫ് കേരള' ( U.K O.K) ഒഫീഷ്യൽ ട്രയിലർ എത്തി.

വാഴൂർ ജോസ്
Published May 14, 2025|

SHARE THIS PAGE!
ആട്ടവും, പാട്ടുമൊക്കെയായി യു.കെ.ഭാക്കേ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രയിലർ എത്തി. അരുൺ വൈഗ സംവിധാനം ചെയ്യുന്ന ഈ ചിത്രം. മെയ് ഇരുപത്തിമൂന്നിന് പ്രദർശനത്തിനെത്തുന്നതിൻ്റെ ഭാഗമായിട്ടാണ് ട്രയിലർ പുറത്തുവിട്ടിരിക്കുന്നത്

ഫ്രാഗ്രനൻ്റ് നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മനോഹരമായ ദൃശ്യഭംഗിയും, യുവത്വത്തിൻ്റെ ആഹ്ളവുമൊക്കെ ഒരു ഗാന രംഗത്തിലൂടെ ഈ ട്രയിലറിൽ പ്രകടമാകുന്നു. 

എടാചങ്കൊറപ്പുള്ളവനാണങ്കിൽ ജീവിച്ചു കാണിക്കണം. എന്നുള്ള വാക്കുകൾ ഉറച്ച മനസ്സിൻ്റെ പ്രതിഫലനവുമായി കാണാം. ഹൃദ്യമായ ഇത്തരം മുഹൂർത്തങ്ങളും ഈ ട്രയിലറിൽ കാണാം. ഇതെല്ലാം കാട്ടിത്തരുന്നത് ഈ ചിത്രം എല്ലാ വിഭാഗം പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കുവാൻ പോരുന്ന ഒരു കലാവിരുന്നു തന്നെയായിരിക്കും എന്നാണ്. ക്ലീൻ എൻ്റർടൈനർ കാതലായ ഒരു സാമൂഹ്യവിഷയവും ഈ ചിത്രം കൈകാര്യം ചെയ്യുന്നുണ്ട്.

യുവ നായകൻ രഞ്ജിത്ത് സജീവും ജോണി ആൻ്റെണിയും ലീഡ് റോളിൽ എത്തുന്ന ഈ ചിത്രത്തിൽ. മനോജ്. കെ. ജയൻ, ഇന്ദ്രൻസ്, ഡോ. റോണി. മനോജ്. കെ.യു. മഞ്ജു പിള്ള , സംഗീത, മീരാവാസുദേവ്, സാരംഗി ശ്യാം എന്നിവരും പ്രശസ്ത സംഗീത സംവിധായകൻ അൽഫോൻസ് പുത്രനും ഈ ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശബരീഷ് വർമ്മയുടേതാണു ഗാനങ്ങൾ.

സംഗീതം - രാജേഷ് മുരുകേശൻ .
ഛായാഗ്രഹണം - സിനോജ്.പി. അയ്യപ്പൻ.
എഡിറ്റിംഗ് - അരുൺ വൈഗ 
കലാസംവിധാനം - സുനിൽ കുമരൻ '
മേക്കപ്പ് - ഹസ്സൻ വണ്ടൂർ,
കോസ്റ്റ്യും ഡിസൈൻ - മെൽവി ജെ.
നിശ്ചല ഛായാഗ്രഹണം. ബിജിത്ത് ധർമ്മടം
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ കിരൺ റാഫേൽ '
ലൈൻ പ്രൊഡ്യുസർ - ഹാരിസ് ദേശം.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - വിനോഷ് കൈമൾ.
പ്രൊഡക്ഷൻ കൺട്രോളർ - റിനിൽ ദിവാകർ

പാലാ ഭരണങ്ങാനം. കട്ടപ്പന.ഈരാറ്റുപേട്ട, ചെന്നൈ, മൂന്നാർ, കൊച്ചി, ഗുണ്ടൽപ്പെട്ട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. മെയ് ഇരുപത്തി മൂന്നിന് ഈ ചിത്രം പ്രദർശനത്തിതെത്തുന്നു
വാഴൂർ ജോസ്.
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All