new-releaseകൊച്ചി

'ഉരുൾ'. ഓഡിയോ ലോഞ്ച് നടന്നു.

അയ്മനം സാജൻ
Published Nov 06, 2024|

SHARE THIS PAGE!
ഉരുൾ പൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട ആദ്യചിത്രമായ "ഉരുൾ "എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം എറണാകുളം ചങ്ങമ്പുഴ പാർക്കിൽ നടന്നു. പ്രശസ്ത താരങ്ങളായ ടിനി റ്റോം, തെസ്നിഖാൻ, കൃഷ്ണപ്രിയ, ദിയ എന്നിവർ ചേർന്ന്, തോമസ് കെ.തോമസ് എം.എൽ.എ യ്ക്ക് സമർപ്പിച്ചു കൊണ്ടാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്.ബിൽഡിംങ് ഡിസൈനേഴ്സിൻ്റെ ബാനറിൽ കെ.വി.മുരളീധരൻ നിർമ്മിക്കുന്ന ഉരുൾ മമ്മി സെഞ്ച്വറി സംവിധാനം ചെയ്യുന്നു.


ഉരുൾപൊട്ടലിൻ്റെ പശ്ചാത്തലത്തിൽ ഒരു ഗ്രാമത്തിൻ്റെ കഥ പറയുന്ന "ഉരുൾ", കുടുംബ ബന്ധങ്ങളുടെ പ്രാധാന്യവും എടുത്തുകാണിക്കുന്നു. ചിത്രീകരണം പൂർത്തിയായ "ഉരുൾ "നവംബർ 29 - ന് തീയേറ്ററിലെത്തും.


മലയോര ഗ്രാമമായ പാറമലയിൽ പലചരക്ക് കട നടത്തുന്ന ജോണിയുടെയും, കുടുംബത്തിന്റേയും, വ്യത്യസ്തമായ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.

ജോണി എന്ന പ്രധാന കഥാപാത്രത്തെ റഫീക് ചോക്ളി അവതരിപ്പിക്കുന്നു. ദില്ലി മലയാളിയായ  ടീന ബാടിയയാണ് നായിക.ഉരുൾ പൊട്ടൽ പ്രദേശത്തു രക്ഷാ പ്രവത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ജില്ലാ കളക്ടറായി അപർണ ഷിബിനും മറ്റൊരു പ്രധാന കഥാപാത്രമായി ബോബൻ അലമ്മൂടനും അഭിനയിക്കുന്നു.

ബിൽഡിംങ് ഡിസൈനേഴ്സിൻ്റെ ബാനറിൽ മമ്മി സെഞ്ചറി സംവിധാനം ചെയ്യുന്ന "ഉരുൾ" എന്ന ചിത്രത്തിൻ്റെ ക്യാമറ - ഷെട്ടി മണി, ആർട്ട് - അരവിന്ദ് അക്ഷയ്, സൗണ്ട്ഡിസൈനിംഗ്-ബെർലിൻമൂലമ്പിള്ളി, ആർ.ആർ - ജോയ് മാധവ്, ഡി.ഐ-അലക്സ് വർഗീസ്, മേക്കപ്പ് - വിജയൻ കേച്ചേരി, വസ്ത്രാലങ്കാരം - ദേവകുമാർ, അസോസിയേറ്റ് ഡയറക്ടർ - അർജുൻ ദേവരാജ്, ലക്ഷ്മണൻ, പ്രൊഡക്ഷൻ മാനേജേഴ്സ് - കരീം, വെൽസ് കോടനാട്, പി.ആർ.ഒ- അയ്മനം സാജൻ


ബോബൻ ആലുമ്മൂടൻ, റഫീക് ചോക്ളി, ടീനമ്പാടിയ, അപർണ്ണ ഷിബിൻ, സാജു തലക്കോട്, എലികുളം ജയകുമാർ, ഉണ്ണി എസ് നായർ, സജീവൻ,ജോസ് ദേവസ്യ, വെൽസ്,കൊച്ചുണ്ണി പെരുമ്പാവൂർ ,അബ്ദുള്ള,അരുൺ,സഫ്ന ഖാദർ ,നിധീഷ, സംഗീത നായർ, ടിഷ, ഗ്രേഷ്യ, ഷെറിൻ, ജിൻസി ചിന്നപ്പൻ, ദിവ്യാ ദാസ് ,ജയശ്രീ, ബേബി നിഥിലി, ബേബി അൻജന, ബേബി ഷീലി എന്നിവർ അഭിനയിക്കുന്നു .ചിത്രം നവംബർ 29-ന് ചിത്രം തീയേറ്ററിലെത്തും.

അയ്മനം സാജൻ
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All