newsകൊച്ചി

'വല്യേട്ടൻ' 4K യിൽ പുതിയ ട്രയിലർ എത്തി.

വാഴൂർ ജോസ്
Published Nov 22, 2024|

SHARE THIS PAGE!
പൗരുഷത്വത്തിൻ്റെ പാരമ്യതയിലൂടെ ഷാജി കൈലാസും - രഞ്ജിത്തും അവതരിപ്പിച്ച് പ്രേഷക പ്രശംസ നേടിയ അറയ്ക്കൽ മാധവനുണ്ണി എന്ന കഥാപാത്രം പുതിയ ശബ്ദ ദൃശ്യവിസ്മയത്തോടെ എത്തുന്നു. ചിത്രം വല്യേട്ടൻ. അമ്പലക്കര ഫിലിംസിൻ്റെ ബാനറിൽ ബൈജു അമ്പലക്കരയും അനിൽ അമ്പലക്കരയും ചേർന്നു നിർമ്മിച്ച വല്യേട്ടൻ എന്ന ചിത്രം 4K ഫോർമാറ്റിൽ നവംബർ ഇരുപത്തിയൊമ്പതിന് പ്രദർശനത്തിനെത്തുന്നു കയാണ്. ഈ ചിത്രത്തിൻ്റെ പ്രദർശനത്തിനോടനുബന്ധിച്ച് പുറത്തുവിട്ടിരിക്കുന്ന ട്രയിലറിൽ പൗരുഷത്ത്വത്തിൻ്റെ മൂർദ്ധന്യാവസ്ഥയിലുള്ള മാധവനുണ്ണിയുടെ മികച്ച പ്രകടനങ്ങൾ ഏവരേയും ആവേശം കൊള്ളിക്കാൻ പോന്നതായിരിക്കും.
മാധവനുണ്ണിയെത്തേടിയെത്തുന്ന ഒരു സ്ത്രീയിലൂടെ തുടങ്ങുന്ന ട്രയിലർ, പിന്നെക്കാണുന്നത് പൊലീസ് സ്റ്റേഷൻ്റെ മുന്നിൽ ബെൻസു കാറിൽ വന്നിറങ്ങുന്ന മാധവനുണ്ണിയിലൂടെയാണ് പൊലീസ് സ്റ്റേഷനിൽ പാറാവുകാരനോട് കയർക്കുന്ന മാധവനുണ്ണി അത്രമാത്രം പ്രേകകരെ ആവേശം കൊള്ളിക്കുന്നു.
ഇത്തരം നിരവധി ജീവിത ഗന്ധിയായ മുഹൂർത്തങ്ങളിലൂടെ ഉരിത്തിരിയുന്ന വല്യേട്ടൻ വീണ്ടും എത്തുമ്പോൾ  അത് മലയാള സിനിമയുടെ വസന്തകാലത്തിൻ്റെ ഓർമ്മ പുതുക്കൽ കൂടിയായിരിക്കും.

മാധവനുണ്ണിയെ മമ്മൂട്ടി ഭദ്രമാക്കുമ്പോൾ നായികയായി എത്തുന്നത് ശോഭനയാണ്. മനോജ്. കെ. ജയൻ, സായ് കുമാർ, സിദ്ദിഖ്, വിജയകുമാർ, കലാഭവൻ മണി, എൻ.എഫ് വർഗീസ്, സുധീഷ് , പൂർണ്ണിമ ഇന്ദ്രജിത്ത്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങൾക്ക് മോഹൻ സിതാര ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം. രവി വർമ്മൻ  എ ഡിറ്റിംഗ് -എൽ. ഭൂമിനാഥൻ

വാഴൂർ ജോസ്.

Related Stories

Latest Update

Top News

News Videos See All