newsതിരുവനന്തപുരം

വസുധൈവ കുടുംബകം ഓസ്‌കാറിലേക്ക് വാട്ടർ മാൻ മികച്ച ഹ്രസ്വചിത്രം

Webdesk
Published Aug 01, 2024|

SHARE THIS PAGE!
പതിനാറാമത് രാജ്യാന്തര ഡോക്യുമെൻ്റെറി ഹ്രസ്വചിത്ര മേളയിലെ മികച്ച ലോംഗ് ഡോക്യുമെൻ്റെറിയായി ആനന്ദ് പട്വർദ്ധൻ്റെ വസുധൈവ കുടുംബകം തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ ജാതിവ്യവസ്ഥയ്‌ക്കെതിരായ കാഴ്ചപ്പാട് പങ്കുവയ്ക്കുന്ന ഈ ചിത്രത്തിനാണ് ഓസ്‌കാര്‍ നോമിനേഷന്‍. മികച്ച ചിത്രസംയോ​ജനത്തിനുള്ള കുമാർ ടാക്കീസ് പുരസ്കാരവും വസുധൈവ കുടുംബകം സ്വന്തമാക്കി.  രണ്ടു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. പുരസ്‍ക്കാര തുക വയനാട് ദുരന്തത്തിൻ്റെ  പശ്ചാത്തലത്തിൽ  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തതായി പട്വർദ്ധൻ അറിയിച്ചു. 

രണജിത് റേ സംവിധാനം ചെയ്ത ഡോൾസ് ഡോണ്ട് ഡൈ (പുത്തുൽ നാമ)ക്കാണ് ഈ വിഭാഗത്തില്‍ രണ്ടാം സ്ഥാനം. മികച്ച ഛായാ​ഗ്രഹണത്തിനുള്ള പുരസ്കാരവും ഇതിനാണ്. നിഷ്ട ജയിൻ, ആകാശ് ബസുമാതാരി എന്നിവർ ഒരുക്കിയ ഫാമിം​ഗ് ദി റവല്യൂഷനാണ് ഈ വിഭാ​ഗത്തിൽ ജൂറിയുടെ പ്രത്യേക പരാമർശം . ഈ വിഭാ​ഗത്തിലെ മികച്ച ശബ്ദലേഖനത്തിനുള്ള പുരസ്കാരം ദിവ്യം ജയിൻ നേടി (പികചറിം​ഗ് ലൈഫ്). 

ജലക്ഷാമം പ്രമേയമാക്കി വിശ്വാസ് കെ സംവിധാനം ചെയ്ത വാട്ടർമാൻ ആണ് മികച്ച ഹ്രസ്വചിത്രം. ശിവം ശങ്കർ സംവിധാനം ചെയ്ത ​ഗോട്ട് ​ഗോട്ട് ​ഗോസ്റ്റ് ഈ വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടി. ജാൽ എന്ന ചിത്രം ഈ വിഭാ​ഗത്തിലെ ജൂറിയുടെ പ്രത്യേക പരാമർശം നേടി. ഫെബിൻ മാർട്ടിൻ ഒരുക്കിയ ​ഹിതം ആണ് മികച്ച ക്യാമ്പസ് ചിത്രം. ഐവിഎഫ് ചികിത്സകളിലൂടെ കടന്നുപോകുന്ന ദമ്പതിമാരുടെ ജീവിതമാണ് ചിത്രത്തിൻ്റെ  പ്രമേയം. ഏകാന്തജീവിതം അതിജീവിക്കാൻ ഡേറ്റിം​ഗ് ആപ്പുകളെ ആശ്രയിക്കുന്ന യുവതിയുടെ ജീവിതം പ്രമേയമാക്കിയ പ്രമോദ് സച്ചിദാനന്ദൻ ചിത്രം മട്ടൻ കട്ടർ ഈ വിഭാ​ഗത്തിൽ സ്പെഷ്യൽ ജൂറി പരാമർശം നേടി.

റിതം ചക്രവകർത്തി സംവിധാനം ചെയ്ത സാൽവേഷൻ ഡ്രീമാണ് മികച്ച ഷോര്‍ട്ട് ഡോക്യുമെൻ്റെറി. മികച്ച ഛായ​ഗ്രാഹണം, ശബ്ദലേഖനം എന്നിവയ്ക്കുള്ള പുരസ്കാരവും ഈ ചിത്രത്തിനാണ്. പി ഫോർ പാപ്പരാസി എന്ന ചിത്രത്തിൻ്റെ എഡിറ്റർ പ്രണവ് പാട്ടീൽ ഈ വിഭാ​ഗത്തിൽ പ്രത്യേക ജൂറി പരമാർശം നേടി. പ്രാചി ബജാനിയ സംവിധാനം ചെയ്ത ഉമ്പ്രോയ്ക്കാണ് ഈ വിഭാ​ഗത്തിൽ രണ്ടാം സ്ഥാനം.  സൗമ്യജിത്ത് ഘോഷ് ദസ്തിദർ സംവിധാനം ചെയ്ത ഫ്ലവറിം​ഗ് മാൻ സ്പെഷ്യൽ ജൂറി പരാമർശം നേടി. ജേതാക്കള്‍ക്ക് ജൂറി അം​ഗങ്ങൾ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All