newsകൊച്ചി

പ്രശ്‍നങ്ങൾക്ക് പരിഹാരമായി, ചിയാൻ വിക്രമിന്റെ വീര ധീര ശൂരൻ ഇന്ന് വൈകുന്നേരം മുതൽ എല്ലായിടത്തും ഷോ ആരംഭിക്കും

പ്രതീഷ് ശേഖർ
Published Mar 27, 2025|

SHARE THIS PAGE!
പ്രേക്ഷക ലക്ഷങ്ങൾ ആകാംഷയോടെ കാത്തിരുന്ന ചിയാൻ വിക്രമിന്റെ വീര ധീര ശൂരൻ റിലീസ് പ്രഖ്യാപിച്ച ഇന്ന് വൈകുന്നേരം മുതൽ തന്നെ തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും. ചിത്രത്തിന്റെ റിലീസുമായുണ്ടായിരുന്ന തടസ്സങ്ങൾ പരിഹരിക്കപ്പെട്ടു. പ്രസ്തുത പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു ശേഷം കോടതി സ്റ്റേ മാറ്റിയ ഓർഡർ നിർമ്മാണ കമ്പനിയായ എച്ച്. ആർ. പിക്ചേഴ്സിന് ലഭിച്ചു. വിക്രത്തിന്റെ കരിയർ ബെസ്റ്റ് പ്രകടനം സമ്മാനിക്കുമെന്നുറപ്പുള്ള വീര ധീര ശൂരൻ സംവിധാനം ചെയ്തിരിക്കുന്നത് എസ്. യു. അരുൺകുമാറാണ്. എസ്. ജെ. സൂര്യ, സുരാജ് വെഞ്ഞാറമ്മൂട്, ദുഷാര വിജയൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ റിലീസ് ചെയ്ത ട്രെയ്ലറും, ടീസറും, ഗാനങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായി കേരളത്തിലും വമ്പൻ പ്രൊമോഷൻ പരിപാടികളാണ് വീര ധീര ശൂരൻ നടത്തിയത്. 


വീര ധീര ശൂരന്റെ ഛായാഗ്രഹണം തേനി ഈശ്വർ നിർവഹിച്ചിരിക്കുന്നു. ജി.കെ. പ്രസന്ന (എഡിറ്റിംഗ്), സി.എസ്. ബാലചന്ദർ (കല) എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന സാങ്കേതിക വിദഗ്ധർ. സൗത്ത് ഇന്ത്യയിലെ പ്രമുഖ നിർമ്മാണ വിതരണ കമ്പനിയായ എച്ച് ആർ പിക്‌ചേഴ്‌സിന്റെ ബാനറിൽ റിയാ ഷിബുവാണ് വീര ധീര ശൂരന്റെ നിർമ്മാണം നിർവഹിക്കുന്നത്.ജി.വി. പ്രകാശ് കുമാർ സംഗീത സംവിധാനം തിയേറ്ററിൽ  ചിയാൻ വിക്രമിന്റെ കാളി എന്ന കഥാപാത്രത്തിന്റെ  മാസ്മരിക പ്രകടനത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ.

Related Stories

Latest Update

Top News

News Videos See All