local-news➤തിരുവനന്തപുരം

ചിങ്ങോണത്തേനലയിൽ വിജയാഘോഷം

Webdesk (tvm)
Published Sep 28, 2026|

SHARE THIS PAGE!
തിരുവനന്തപുരം  : ട്യൂൺ ഐ സോങ് നിർമ്മിച്ച ചിങ്ങോണത്തേനലയിൽ എന്ന ഓണപ്പാട്ട് സംഗീത ആൽബത്തിന്റെ വിജയാഘോഷം ഭാരത് ഭവൻ മണ്ണരങ്ങിൽ നടന്ന ചടങ്ങിൽ പ്രമുഖ ഗാനനിരൂപകൻ ടി. പി. ശാസ്തമംഗലം ഉദ്ഘാടനം ചെയ്തു. ഗായിക സുനിത സ്വാഗതവും, ഗാനരചയിതാവും, ഗായകനുമായ അജയ് വെള്ളരിപ്പണ കൃതജ്ഞതയും  പറഞ്ഞു. പ്രോഗ്രാം അവതാരകൻ എം.എച്ച്. സുലൈമാൻ മോഡറേറ്റർ ആയിരുന്നു. ചലച്ചിത്ര സംഗീത സംവിധായകൻ ശബരി ആമുഖപ്രഭാഷണം നടത്തി. സംഗീതജ്ഞൻ ബാബു ജോസ്, സിനിമ സീരിയൽ നടൻ ഹരിദാസ് വർക്കല, പ്രമുഖ പ്രോഗ്രാം അവതാരകൻ എം.എച്ച്. സുലൈമാൻ, ഗാനരചയിതാവ് അജയ് വെള്ളരിപ്പണ, സംഗീതസംവിധായകൻ ശബരി, ഛായാഗ്രഹകൻ ഷിനു, അഭിനേതാവും, ഗായികയുമായ സുനിത, അഭിനേതാക്കളായ സതി ജി., മാസ്റ്റർ പ്രണവ് സജി, ബേബി നിവേദിത എന്നിവർക്ക് ടി.പി. ശാസ്തമംഗലം സ്നേഹാദരവ് സമർപ്പിച്ചു. തുടർന്ന് പിന്നണിഗായകനായ അലോഷ്യസ് പെരേരയുടെ നേതൃത്വത്തിൽ നടന്ന ഗാനസന്ധ്യയിൽ രാധികാ നായർ, അജയ് വെള്ളരിപ്പണ, സുനിത, ചന്ദ്രശേഖർ, ശങ്കർ ഋഷിമംഗലം, ലക്ഷ്മി സജു, ജയചന്ദ്രൻ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു.
സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All