songsകൊച്ചി

മനീഷ് ബാബു സംവിധാനം ചെയ്യുന്ന 'പതിമൂന്നാം രാത്രി' എന്ന ചിത്രത്തിലെ വീഡിയോ ഗാനം.

എ എസ് ദിനേശ്
Published Sep 17, 2024|

SHARE THIS PAGE!
ഷൈന്‍ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണൻ, മാളവിക മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനീഷ് ബാബു  സംവിധാനം ചെയ്യുന്ന  'പതിമൂന്നാം രാത്രി' എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.
രാജു ജോർജ്ജ് ഗാനരചനയും സംഗീതം സംവിധാനവും നിർവഹിച്ച് ഹരിചരൺ ആലപിച്ച 'പൊൻ വാനിലെ............' എന്നാരംഭിക്കുന്ന വീഡിയോ ഗാനമാണ് റിലീസായത്.
ദീപക് പറമ്പോള്‍, വിജയ് ബാബു, സോഹൻ സീനു ലാൽ,സാജൻ പള്ളുരുത്തി, അനില്‍ പെരുമ്പളം, രമേശ് കോട്ടയം, ഹരിപ്രസാദ്, ഡെയിന്‍ ഡേവിസ്, അസിം ജമാല്‍,ഡിസ്നി ജെയിംസ്, രജിത് കുമാർ,അര്‍ച്ചന കവി,  മീനാക്ഷി രവീന്ദ്രൻ,
സ്മിനു സിജോ, സോനാ നായർ, ആര്യ, യൂട്യൂബർ ഇച്ചാപ്പി ഫെയിം ശ്രീലക്ഷ്മി എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.
ഡി ടു കെ ഫിലിംസിന്റെ ബാനറിൽ  മേരി മൈഷ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആർ എസ് ആനന്ദ് കുമാർ നിർവ്വഹിക്കുന്നു. ദിനേശ് നീലകണ്ഠൻ തിരക്കഥ സംഭാഷണമെഴുതുന്നു. ഗാനരചനയും സംഗീത സംവിധാനവും രാജൂ ജോർജ്ജ് നിർവ്വഹിക്കുന്നു.
എഡിറ്റര്‍-വിജയ് വേലുക്കുട്ടി.
 പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-അനീഷ് പെരുമ്പിലാവ്, പ്രൊജക്ട് കോ ഓർഡിനേറ്റർ-എ ആർ കണ്ണൻ, കല-സന്തോഷ് രാമന്‍, മേക്കപ്പ്-മനു മോഹന്‍, കോസ്റ്റ്യൂംസ്-അരവിന്ദ് കെ.ആർ,സ്റ്റില്‍സ്- ഇകൂട്‌സ് രഘു, ഡിസൈന്‍-അറ്റ്ലർ പാപ്പവെറോസ്,  
ഫിനാന്‍സ് കണ്‍ട്രോളര്‍- അനില്‍ ആമ്പല്ലൂര്‍,ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-എം വി ജിജേഷ്,അസ്സോസിയേറ്റ് ഡയറക്ടര്‍-ഡസ്റ്റിന്‍, അസിസ്റ്റന്റ് ഡയറക്ടര്‍- ശ്രീജു ശ്രീധര്‍, രാജീവ്, അരുന്ധതി, ദേവീദാസ്,
ആക്ഷൻ-മാഫിയ ശശി, നൃത്തം-റിഷ്ദാൻ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- അഭിലാഷ് പൈങ്ങോട്,
പ്രൊഡക്ഷന്‍ മാനേജര്‍- ജസ്റ്റിന്‍ കൊല്ലം,പി ആർ ഒ-എ എസ് ദിനേശ്.
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All