local-newsഇംഗ്ലണ്ട്

വിഷു ആഘോഷങ്ങൾ വർണാഭമായി.

Webdesk (england)
Published Apr 16, 2026|

SHARE THIS PAGE!
ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രവും കെന്റ് ഹിന്ദു സമാജവും ചേർന്ന് സംഘടിപ്പിച്ച വിഷു ആഘോഷങ്ങൾ വർണാഭമായി. 2026 ഏപ്രിൽ 15 വിഷു ദിവസം രാവിലെ 9 മണിക്ക് നട തുറന്ന് നിർമ്മാല്യ ദർശനവും തുടർന്ന് ഉഷപൂജയും, വിഷു കണിയും, വിഷു കൈനീട്ടവും, വിഷു പ്രത്യേക പൂജയും, ഉച്ചപൂജയും നടത്തി 12:30 ന് നട അടച്ചു. 


വൈകുന്നേരം 4 മണിക്ക് വീണ്ടും നട തുറന്ന്‌ മഹാസുദർശന പൂജ, പ്രദോഷ പൂജ എന്നിവയോടൊപ്പം ശ്രീ അരുൺ കൈമളും ശ്രീ വിഘ്‌നേഷ് നാഗരാജനും നയിച്ച വൃന്ദാവൻ ഭജൻസ് യുകെ യുടെ ഭക്തിഗാനമേള, ശ്രീമതി ചിത്ര ലക്ഷ്മി നേതൃത്വം കൊടുത്ത ദക്ഷിണ യുകെ  അവതരിപ്പിച്ച നൃത്തനൃത്ത്യ കലാവിരുന്ന് എന്നിവക്ക് ഒപ്പം ദീപാരാധനയും 8 മണിക്ക് അത്താഴ പൂജയും നടത്തപ്പെട്ടു. പൂജകൾക്ക് ശ്രീ അഭിജിത്ത്, താഴൂർ മന ഹരിനാരായണൻ നമ്പിടിശ്വർ എന്നിവർ പ്രധാന കാർമികത്വം വഹിച്ചു. വെള്ളിയോട്ടില്ലം ശ്രീ അദ്രിത് വാസുദേവ് പൂജകൾക്ക് സഹ കർമികത്വം വഹിച്ചു. സാംസ്ക്കാരിക കലാവിരുന്നിന് ശ്രീ അനൂപും, ശ്രീമതി മൃദുലയും, ശ്രീമതി ചിത്ര ലക്ഷ്മിയും ചേർന്ന് വിളക്ക് കൊളുത്തി. വിഷു സദ്യക്ക് കെന്റ് ഹിന്ദു സമാജത്തിലെ വനിതകൾ നേതൃത്വം നൽകി.


സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All