newsകൊച്ചി

എന്ത് കൊണ്ട് 'ആലപ്പുഴ ജിംഖാന' ?

Vasudha PR
Published Apr 06, 2025|

SHARE THIS PAGE!
ഏറെ പ്രതീക്ഷകൾ നൽകി കൊണ്ടാണ് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത "ആലപ്പുഴ ജിംഖാന“ ഏപ്രിൽ പത്തിന് വിഷു റിലീസായി തിയേറ്ററിലെത്തുന്നത്. കോളേജ് പഠനത്തിന് അഡ്മിഷൻ ലഭിക്കുവാനായി സംസ്ഥാന തല കായിക മേളയിൽ ബോക്സിങ് വിഭാഗത്തിൽ പങ്കെടുക്കുന്ന കുറച്ച് പ്ലസ് ടു വിദ്യാർത്ഥികളുടെ തമാശ നിറഞ്ഞ കഥയാണ് സിനിമ പറയുന്നത് എന്നാണ് സിനിമയെക്കുറിച്ച് ഖാലിദ് റഹ്മാൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്. എന്ത് കൊണ്ട് ആലപ്പുഴ ജിംഖാന പ്രേക്ഷകരിലേറെ പ്രതീക്ഷകൾ കൂട്ടുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരങ്ങളും നിരവധിയാണ്.

നസ്ലിൻ വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ചിത്രത്തിലെ മറ്റു താരങ്ങളായ ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ് തുടങ്ങിയവർ നടത്തിയ മേക്കോവർ സോഷ്യൽ മീഡിയയിൽ മുൻപേ തന്നെ ശ്രദ്ധേയമായിരുന്നു. സ്പോർട്സ് ഗെറ്റപ്പിലൂടെ എത്തിയ താരങ്ങളുടെ ഫസ്റ്റ് പോസ്റ്ററും ക്യാരക്ടർ പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ ട്രെൻഡായിരുന്നു. ഇതുവരെ ചെയ്തിട്ടുള്ള മറ്റു കഥാപാത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി പുതിയൊരു ഗെറ്റപ്പിൽ പ്രത്യക്ഷപ്പെടുന്ന നായകന്മാർ തന്നെയാണ് സിനിമയുടെ പ്രധാന ആകർഷണവും പ്രതീക്ഷയും.

അതോടൊപ്പം സൂപ്പർ ഹിറ്റ് ചിത്രം 'തല്ലുമാല'യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലക്ക് കൂടിയാണ് 'ആലപ്പുഴ ജിംഖാന'യ്ക്ക് മേൽ സിനിമാപ്രേമികളിപ്പോൾ വലിയ പ്രതീക്ഷ നൽകുന്നത്. എന്നാലതോടൊപ്പം ചിത്രത്തിന്റെ ട്രെയ്ലറിന്റെ ക്വാളിറ്റി പാൻ ഇന്ത്യൻ ലെവലിൽ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നതിനോടൊപ്പം തന്നെ ഇതിനകം 55 ലക്ഷം കാഴ്ചക്കാരെ ചിത്രത്തിന്റെ ട്രെയ്ലർ യൂട്യൂബിൽ സ്വന്തമാക്കിയിട്ടുമുണ്ട്.

വൻ ഹൈപ്പോ ബഹളങ്ങളോ ഒന്നുമില്ലാതെ തീയേറ്ററിലെത്തി ഹിറ്റ് അടിച്ച പ്രേമലുവിൽ നസ്ലിൻ ആയിരുന്നു നടൻ. മലയാളത്തിന്റെ പുത്തൻ സ്റ്റാർ എന്ന് ഏവരും നസ്ലിനെ വിധിയെഴുതിയ പ്രേമലുവിന് ശേഷം നസ്ലിൻ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. പ്രേമലു എന്ന വൻ ഹിറ്റ്‌ ചിത്രത്തിന് ശേഷം വലിയൊരു ഗ്യാപ്പ് എടുത്തു പുറത്തിറക്കുന്ന ചിത്രമായതിനാൽ  തന്നെ ആലപ്പുഴ ജിംഖാന അത്ര മോശം സിനിമയാകില്ല എന്ന് തന്നെയാണ് പ്രേക്ഷകർ ഉറച്ചു വിശ്വസിക്കുന്നത്.

കോമഡി, ആക്ഷൻ, ഇമോഷൻ എന്നിവ കലർന്ന ചിത്രം ഒരു കംപ്ലീറ്റ് എന്റെർറ്റൈനെർ തന്നെയാണെന്നത് മാത്രമല്ല ബോക്സിങ് പശ്ചാത്തലമാക്കി സ്പോർട്സ് കോമഡി മൂവി ഴോണറിലാണ് സിനിമ കഥ പറയുന്നതെന്നതാണ് മറ്റൊരു കൗതുകകരമായ കാര്യം. സ്പോർട്സ് മൂവികൾ കോമഡി ഫിലിം ഘടകങ്ങളുമായി സംയോജിപ്പിക്കുന്ന സ്പോർട്സ് കോമഡി മൂവികൾ മലയാള സിനിമയിൽ വളരെ വിരളമായി മാത്രം പുറത്തിറങ്ങുന്ന ഒന്നായതിനാൽ ആലപ്പുഴ ജിംഖാന ആ ഒരു ഴോണറിനോട്‌ പരമാവധി നീതി പുലർത്തുമെന്ന കാഴ്ചപ്പാടും ചിത്രത്തെ പറ്റി പ്രേക്ഷകർക്കുണ്ട്.

എല്ലാത്തിലുമുപരി ഖാലിദ് റഹ്മാൻ - ജിംഷി ഖാലിദ് ടീമിന്റെ ചിത്രമാണ് ഇതെന്നും അവരുടെ മാജിക്ക് ഈ സിനിമയിൽ ഉണ്ടാകുമെന്നു വിശ്വസിക്കുന്ന വലിയൊരു വിഭാഗം പ്രേക്ഷകർ തന്നെ സിനിമക്ക് സ്വന്തമായുണ്ട്. ഇത്തരത്തിലുള്ള നിരവധി കാരണങ്ങളാൽ തന്നെയാണ് ആലപ്പുഴ ജിംഖാന ഏറെ ശ്രദ്ധേയമാകുന്നതും പ്രതീക്ഷകൾ നൽകുന്നതും

പ്ലാൻ ബി മോഷൻ പിക്ചേർസിന്റെ ബാനറിലും റീലിസ്റ്റിക് സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് നിർമാണം. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ആദ്യ നിർമ്മാണ സംരംഭമാണിത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങൾ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്. നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ്, അനഘ രവി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.

ഛായാഗ്രഹണം: ജിംഷി ഖാലിദ്, ചിത്രസംയോജനം: നിഷാദ് യൂസഫ്, സംഗീതം: വിഷ്ണു വിജയ്, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, ലിറിക്‌സ്: മുഹ്സിൻ പരാരി, വസ്ത്രാലങ്കാരം: മാഷർ ഹംസ, വി എഫ് എക്സ്: ഡിജി ബ്രിക്സ്, മേക്കപ്പ്: റോണക്സ് സേവിയർ, ആക്ഷൻ കോറിയോഗ്രാഫി: ജോഫിൽ ലാൽ, കലൈ കിംഗ്സൺ, ആർട്ട് ഡയറക്ടർ: ആഷിക് എസ്, അസോസിയേറ്റ് ഡയറക്ടർ: ലിതിൻ കെ ടി, ലൈൻ പ്രൊഡ്യൂസർ: വിഷാദ് കെ എൽ‍, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, സ്റ്റിൽ ഫോട്ടോഗ്രഫി: രാജേഷ് നടരാജൻ, അർജുൻ കല്ലിങ്കൽ, പ്രൊമോഷണൽ ഡിസൈൻസ്: ചാർളി & ദ ബോയ്സ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് സി വടക്കേവീട് & ജിനു അനിൽകുമാർ, ഡിസ്ട്രിബൂഷൻ: സെൻട്രൽ പിക്ചർസ്, ട്രൂത്ത് ഗ്ലോബൽ ഫിലിംസ്.

Related Stories

Latest Update

Top News

News Videos See All