newsതിരുവനന്തപുരം

29ാമത് ഐ.എഫ്.എഫ്.കെ.(iffk) എന്‍ട്രികള്‍ ക്ഷണിച്ചു.

Webdesk
Published Aug 08, 2024|

SHARE THIS PAGE!
29 ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐ.എഫ്.എഫ്.കെ) വിവിധ വിഭാഗങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള സിനിമകള്‍ തെരഞ്ഞെടുക്കുന്നതിനായി ചലച്ചിത്ര അക്കാദമി എന്‍ട്രികള്‍ ക്ഷണിച്ചു.
അന്താരാഷ്ട്ര മല്‍സര വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാളം സിനിമ റ്റുഡേ എന്നീ വിഭാഗങ്ങളില്‍ 2023 സെപ്റ്റംബര്‍ ഒന്നിനും 2024 ആഗസ്റ്റ് 31നുമിടയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ചിത്രങ്ങളാണ് പരിഗണിക്കുക. ആഗസ്റ്റ് ഒമ്പത് രാവിലെ പത്തു മണി മുതല്‍ iffk.in എന്ന വെബ്‌സൈറ്റ് മുഖേനെ എന്‍ട്രികള്‍ സമര്‍പ്പിക്കാം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി 2024 സെപ്റ്റംബര്‍ 9.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെ 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് നടക്കും

Related Stories

Latest Update

Top News

News Videos See All