newsകൊച്ചി

51% ഇന്ത്യക്കാരും കാണുന്നത് വ്യാജ പതിപ്പുകൾ - നെടിയത്ത് നസീബ്

വാഴൂർ ജോസ്
Published Nov 07, 2024|

SHARE THIS PAGE!
പ്രിയപ്പെട്ടവരെ..

ഞാൻ നെടിയത്ത് നസീബ്,
ഞങ്ങൾ നിർമ്മിച്ച വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രം കഴിഞ്ഞ ദിവസം Amazone Prime OTT യിൽ റിലീസായത് നിങ്ങൾ അറിഞ്ഞുകാണുമല്ലോ…
OTT യിൽ സിനിമ കണ്ട്  നല്ല നല്ല അഭിപ്രയങ്ങൾ വരുന്നതിൽ ഒരുപാട് സന്തോഷം🙏

വളരെ സങ്കടകരമായ ഒരു കാര്യം നിങ്ങളോട് പങ്കുവയ്ക്കാനാണ് ഈ കുറിപ്പ്. 

എന്തെന്നാൽ , ചിലർ ഈ ചിത്രം നിമയവിരുദ്ധമായി ചില വെബ്സൈററിലൂടെയും,പ്ലാറ്റഫോംലൂടെയും  ചില ആപ്പുകൾ വഴിയും വ്യാജ പതിപ്പുകൾ കാണുന്നതായി  ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. 
വളരെ ഖേദകരമായ വസ്തുത എന്തെന്നാൽ നമ്മുടെ സൗഹൃദവലയങ്ങളിലും  ഇങ്ങനെ കണ്ടവരുന്റ് 
എന്നതാണ് എന്നേ ഞെട്ടിച്ച സത്യം! 

അവരുൾപ്പടെ നമ്മുടെ സ്മൂഹത്തിനോട് ഉള്ള ഒരു അഭ്യർത്ഥന കുടി ആണ് എന്റെ ഈ ഒരു പോസ്റ്റ്‌. വ്യാജന്മാരെ നിങ്ങൾ അറിഞ്ഞോ അറിയാതെയോ വളർത്തരുത്,നിങ്ങൾ ഞങ്ങളുടെ സിനിമ കാണണമെന്നോ കാണണ്ട എന്നോ അല്ല ഞാൻ പറയുന്നത്. ഇതുപോലുള്ള വ്യജ പ്ലാറ്റ്ഫോമുകളെ വളർത്തരുത് അതായത്  കാശ് കൊടുത്ത്  ഒരു ഭിക്ഷാടന മാഫിയയെ  വളർത്തിയെടുക്കുന്നത് പോലെ ആണ് ഈ കാര്യവും, വ്യജ പ്ലാറ്റഫോംലൂടെ സിനിമ കാണുമ്പോ നിങ്ങൾ ഒരു കാര്യം കുടി ഓർക്കുക,നിങ്ങൾ അറിഞ്ഞോ അറിയാതയോ ഒരുപാട് പേരുടെ അധ്വാനത്തിനും പ്രയാസങ്ങൾക്ക് ഒരു വിലയും കൽപ്പിക്കാതെ വ്യാജനമാർക്ക് പൈസ ഉണ്ടാക്കി കൊടുക്കുകയാണ്, ഒരു സിനമയെന്നത് ഒരുപാട് ആൾക്കാരുടെ പ്രയത്നത്തിന്റെ ഫലമാണ്. കോടികൾ മുടക്കിയാണ് സിനിമകൾ നിർമ്മിക്കുന്നത്, ഒരുപാട് പേരുടെ ശാരീരിക മാനസിക പ്രായത്നത്തിന്റെ ഫലമാണ് ഒരു സിനിമ.

നിങ്ങൾ ഫ്രീ ആയി വ്യാജ പ്ലാറ്റഫോമിലൂടെ കാണുമ്പോൾ ആ പൈസ ആരുടെ കൈകളിലാണ് ചെന്നത്തുന്നത്  എന്ന് നിങ്ങൾ എന്നെങ്കിലും ആലോചിച്ചിട്ടുണ്ടോ?
Be carful!! 

സിനിമ കാണുന്ന പിയപ്പെട്ട പ്രേക്ഷകർ ദയവായി ആമസോൺ പ്രൈമിൽ തന്നെ കണ്ടു വിലയിരുത്താൻ ശ്രമിക്കുക.

എന്നും ഞങ്ങൾക്കൊപ്പം നിന്ന് നിങ്ങളാണ് ഞങ്ങളുടെ ശക്തി. വ്യാജ പ്ലാറ്റ്ഫോമുകളിൽ ഈ സിനിമ കാണുന്നവരുണ്ടെങ്കിൽ ഞങ്ങളെ അറിയിക്കുക…

എന്തായാലും വ്യാജന്മാർക്കെതിരെ ശക്തമായ നിയമനടപടികളുമായി മുൻപോട്ട് പോവും ബന്ധപ്പെട്ടവർക്ക്‌ പരാതിയും ഞങ്ങൾ കൊടുക്കുന്നുണ്ട്. അവരുമായി ആലോചിച്ച കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ ഇത് കൊണ്ടുവരും.

ഇനിയും ഒപ്പമുണ്ടാകും എന്ന പ്രതീക്ഷയോടെ,
നിങ്ങളുടെ സ്വന്തം,
നെടിയത്ത് നസീബ്

Related Stories

Latest Update

Top News

News Videos See All