newsതിരുവനന്തപുരം

ദ്വിദിന സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു

റഹിം പനവൂർ (PH : 9946584007)
Published Sep 20, 2024|

SHARE THIS PAGE!
തിരുവനന്തപുരം : റൂത്ത്കോൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടി. സി ഐ ഇൻ്റർനാഷണലിൻ്റെ കീഴിലുള്ള ആർ സി ഐ  ഇന്ത്യയുടെ തിരുവനന്തപുരം ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ
ടി. എ , ടി.സി. ഐ , സഞ്ജീവനി എന്നീ  സംഘടനകളുടെ സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു.കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ 
ഡോ. കുഞ്ചറിയ ഐസക്ക് ഉദ്ഘാടനം ചെയ്തു. പാളയം വേങ്ങൽ ആൻഡ് കോവൂർ ബിൽഡിംഗ്സിൽ നടന്ന ദ്വിദിന ചടങ്ങിൽ 
അജിതഭായി സ്വാഗതം പറഞ്ഞു.
സംഘടനയിൽ അംഗങ്ങളായിരുന്ന  വടയാർ രമണൻ, അബ്ദുല്ല മേപ്പയ്യൂർ എന്നിവരെ  അനുസ്മരിച്ചു.
ആർ സി ഐ ഇന്ത്യയുടെ മുൻ പ്രസിഡന്റും  എഴുത്തുകാരനുമായ ഡോ.എൻ. പി ഹാഫിസ് മുഹമ്മദിനെ ചടങ്ങിൽ ആദരിച്ചു.
ആർ സി ഐ ഇന്ത്യ തിരുവനന്തപുരം ചാപ്റ്റർ കോ-ഓർ ഡിനേറ്റർ രവീന്ദ്രൻ നന്ദി പറഞ്ഞു.


ഡോ.ജോബി സിറിയക്കിൻ്റെ നേതൃത്വത്തിൽ ടി.സി.ഐ ശില്പശാലയും  നടന്നു.
ടി.എ കമ്യൂണിറ്റി തിരുവനന്തപുരത്തിൻ്റെയും സഞ്ജീവനി ബി ഫ്രണ്ടിങ്  ഹെൽപ്പ്‌ലൈൻ - 2 വിൻ്റെയും കൂട്ടായ്മയുടെ  ഉദ്ഘാടനം 
മുൻ സെട്രൽ ഇൻ്റലിജൻസ് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ  എം. ജോൺ പുന്നന്റെ  അധ്യക്ഷതയിൽ റയിൽവേ ബോർഡ്‌ മുൻ പ്രിൻസിപ്പൽ എക്സിക്യൂട്ടീവ് ഡയറക്ടർ  ഡോ. ടൈറ്റസ് കോശി നിർവഹിച്ചു. ഫാദർ കണ്ടത്തിൽ, ഡോ. പി. എ തോമസ് എന്നിവരെ യോഗത്തിൽ അനുസ്മരിച്ചു.
ഡോ. ജയകുമാർ, മാത്യൂസ് വേങ്ങൽ , ജി .എൻ  നായർ, ശ്രീകുമാർ (വിചാരബിന്ദു), സൂസൻ പുന്നൻ  എന്നിവർ സംസാരിച്ചു.


റഹിം പനവൂർ 
ഫോൺ : 9946584007

Related Stories

Latest Update

Top News

News Videos See All