newsകൊച്ചി

ഇടുക്കിയിൽ നിന്നും ഒരു വെബ് സീരീസ് 'പാപ്പൻ കിടുവാ ' വരുന്നു.

പി.ആർ.സുമേരൻ (PH: 9446190254)
Published Oct 19, 2024|

SHARE THIS PAGE!
കൊച്ചി:  പോപ്പും പിള്ളേരും ബാനറിൽ കുളിർമ ഫാൻ കമ്പനിയുടെ നിർമാണ പങ്കാളിതത്തോടെ സന്തോഷ്. കെ. ചാക്കോച്ചൻ രചനയും സംവിധാനവും നിർവഹിച്ച "പാപ്പൻ കിടുവാ" എന്ന വെബ് സീരീസ് ഷൂട്ടിംഗ് പൂർത്തിയായി. 


ഇടുക്കിയുടെ തനതായ പഴയ കല്യാണ ആഘോഷവും, പ്രകൃതി ഭംഗിയും പശ്ചാത്തലമാക്കി  ഒരുക്കുന്ന ഈ വെബ് സീരീസിൽ  ഇടുക്കിയിൽ നിന്നുള്ള അഭിനേതാക്കൾ തന്നെയാണ് അഭിനയിച്ചിരിക്കുന്നത്.


സിനിമ ചായാഗ്രഹകനായ ജിസ്‌ബിൻ സെബാസ്റ്റ്യനാണ് ക്യാമറ, സേതു അടൂർ പ്രൊഡക്ഷൻ കൺട്രോളർ, ജ്യോതിഷ് കുമാർ  എഡിറ്റിംഗ്, റോണി റാഫേൽ പശ്ചാത്തല സംഗീതം, ദീപു സൗണ്ട് ഡിസൈൻ,  സജി പോത്തൻ സഹ സംവിധാനം, ഋഷി രാജൻ കളറിങ്ങും ബിനീഷ് വെട്ടിക്കിളി ചമയവും, ഷിനോജ് സൈൻ ഡിസൈനും പി. ആർ. സുമേരൻ (പി.ആർ.ഒ.)  ലൈറ്റ്സ് ജോയ്സ് ജോമോൻ, ആർട്ട്‌ അജീഷ്, ജോബി ഗതാഗതം ജോൺസൺ, ഷിന്റോ ഇടുക്കി ചില്ലീസ് യു ട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യുന്ന ഈ സീരിസിൽ  ബിജു തോപ്പിൽ,
ജോയ്സ് ജോമോൻ, അജീഷ്, ജോബി പൈനാപ്പള്ളി, രെജു, ഷിന്റോ, മാർട്ടിൻ,വെട്ടിക്കുഴി ജോർജ്,ജോമോൻ, കുഞ്ഞാവ, ബിനോയ്‌, ജോൺസൺ,ഡോൺസ് എലിസബത്,റ്റിൻസി, ബിഥ്യ.കെ. സന്തോഷ്‌ , ജിൻസി ജിസ്‌ബിൻ, പ്രിൻസി ജോബി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


പി.ആർ.സുമേരൻ.

Related Stories

Latest Update

Top News

News Videos See All