newsകൊച്ചി

പഴുതടച്ച അന്വേഷണം വേണമെന്ന് നടനും സംവിധായകനും നിർമാതാവുമായ പൃഥ്വിരാജ്

Webdesk
Published Aug 26, 2024|

SHARE THIS PAGE!
ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ പഴുതടച്ച അന്വേഷണം വേണമെന്ന് നടനും സംവിധായകനും നിർമാതാവുമായ പൃഥ്വിരാജ് സുകുമാരൻ. ആരോപണവിധേയർ മാറിനിന്ന് അന്വേഷണം നേരിടട്ടെ എന്ന് താരം. അന്വേഷണ സംഘം സമീപിച്ചാൽ താൻ പൂർണമായും സഹകരിക്കും. കമ്മിറ്റിയുമായി ആദ്യം സംസാരിച്ചത് താനായിരുന്നു. കൊച്ചിയിൽ തന്റെ ഉടമസ്ഥതയിലുള്ള ഫുട്ബോൾ ക്ലബ് ഫോർക്ക കൊച്ചിയുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.

സിനിമാ സെറ്റുകൾക്ക് ഏകീകൃത സ്വഭാവം കൈവരണം. കുറ്റം തെളിഞ്ഞാൽ, മാതൃകാപരമായ ശിക്ഷാ നടപടിയുണ്ടാവണം. വ്യാജ ആരോപണങ്ങൾ ഉണ്ടെങ്കിൽ അത്തരക്കാർക്കെതിരെയും നടപടിയെടുക്കണം. ആരോപണ വിധേയരുടെ പേര് പുറത്തു വിടുന്നതിൽ നിയമതടസമില്ല. അതിൽ തീരുമാനം എടുക്കേണ്ടത് സർക്കാർ ആണെന്നും പൃഥ്വിരാജ്.

സിനിമയിലെ തൊഴിൽ നിഷേധത്തിൽ നടപടി വേണം. പാർവതിക്ക് മുൻപേ തൊഴിൽ നിഷേധത്തിന് ഇരയായ വ്യക്തിയാണ് താൻ. അമ്മയുടെ തലപ്പത്ത് സ്ത്രീ സാന്നിധ്യം വേണമെന്ന് പൃഥ്വിരാജ് അഭിപ്രായപ്പെട്ടു. WCC അംഗങ്ങൾ അമ്മയിലേക്ക് വരണമെന്നാണ് ആഗ്രഹമെന്നും പൃഥ്വിരാജ്. പവർ ഗ്രൂപ്പ് ഇല്ലെന്നു പറയാനാവില്ലെന്നും, ഉണ്ടെങ്കിൽ അതില്ലാതാവണം എന്നും പൃഥ്വിരാജ് അഭിപ്രായപ്പെട്ടു. മലയാള സിനിമയിൽ വേണ്ടത് എല്ലാവരും കൂടിയുള്ള സംഘടനാ സ്വഭാവം. സിനിമയിൽ വിലക്കും ബഹിഷ്കരണവും പാടില്ല എന്നും പൃഥ്വിരാജ് അഭിപ്രായപ്പെട്ടു.

Related Stories

Latest Update

Top News

News Videos See All