newsകൊച്ചി

നടൻ മഹേഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പിന്നെയും പിന്നെയും

വാഴൂർ ജോസ്
Published Mar 07, 2024|

SHARE THIS PAGE!
പ്രശസ്ത നടൻ മഹേഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പിന്നെയും പിന്നെയും.
പ്രഥ്വിരാജ് നായകനായി അഭിനയിച്ചകലണ്ടർ എന്ന ചിത്രമാണ മഹേഷ് സംവിധാനം ചെയ്ത ആദ്യ ചിത്രം.
കലണ്ടറിനു ശേഷം റീൻ ഗാര ഒസ്സൈ ,പാർക്കർതെല്ലാം ഉൻമയയല്ലൈ ,എന്നീ രണ്ടുതമിഴ് ചിത്രങ്ങൾ മഹേഷ് സംവിധാനം ചെയ്തിരുന്നു, രണ്ടു ചിത്രങ്ങളും മികച്ച അഭിപ്രായത്തോടെ വിജയം നേടുകയും ചെയ്തു.
വീണ്ടും ഒരു മലയാള ചിത്രത്തിൻ്റെ അമരക്കാരനാകുകയാണ് മഹേഷ്.
കോടൂർ ഫിലിംസിൻ്റെ ബാനറിൽ ബിജു കോടൂർ, രേവ് പിള്ള, നരസിംഹൻ, എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ധ്രുവൻ, ആൻശീതൾ, ഹന്നാ റെജി കോശി (ക്രൂമൻ ഫെയിം) എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ജഗദീഷ്, ബൈജു സന്തോഷ്,ജോണി ആൻ്റണി,ദിനേശ് പണിക്കർ, സൂര്യാകൃഷ്, നിസ്സാർ, അരുൺ. സി. കുമാർ, ഗായത്രി സുരേഷ് നീനാ ക്കുറുപ്പ്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ഒരു ട്രയാംഗിൾ ലൗ സ്റ്റോറിയാണ് ഈ ചിത്രം.
രണ്ടു പേരുടെ ഓർമ്മകളിൽക്കൂടി ഒരാളുടെ ജീവിതകഥ പറയുകയാണ് ഈ ചിത്രത്തിലൂടെ.
അവരുടെ നിർണ്ണായകമായ ഘട്ടത്തിൽ നഷ്ടമാകുന്ന സംഭവങ്ങൾ ഓർത്തെടുക്കുകയാണ് പിന്നെയും പിന്നെയും എന്ന ഈ ചിത്രത്തിലൂടെ.

സന്തോഷ് കപിലിൻ്റേതാണ് തിരക്കഥ.
ഗാനങ്ങൾ -  റഫീഖ് അഹമ്മദ്
സംഗീതം - അഫ്സൽ യൂസഫ്.
പശ്ചാത്തല സംഗീതം - ദീപക് ദേവ്
ക്കായാഗ്രഹണം. സിബി ജോസഫ്
എഡിറ്റിംഗ് - മോജി
കലാസംവിധാനം -ത്യാഗു തവനൂർ.
മേക്കപ്പ് -സന്തോഷ് വെൺപകൽ.
കോസ്റ്റ്യും - ഡിസൈൻ. -സമീരാസനീഷ്
പ്രൊഡക്ഷൻ കൺട്രോളർ - ദിലീപ് കോതമംഗലം
മെയ് ആദ്യവാരത്തിൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം തിരുവനന്തപുരം, കൊച്ചി, പോണ്ടിച്ചേരി ഡാർജലിംഗ് എന്നിവടങ്ങളിലായി പൂർത്തിയാകും.
വാഴൂർ ജോസ്.
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All