newsതിരുവനന്തപുരം

നടന്‍ മോഹൻരാജ് (കീരിക്കാടന്‍ ജോസ്) അന്തരിച്ചു

Webdesk
Published Oct 03, 2024|

SHARE THIS PAGE!
തിരുവനന്തപുരം: നടന്‍ മോഹൻരാജ് അന്തരിച്ചു. ഏറെ നാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടിലായിരുന്നു അന്ത്യം.

സിബി മലയില്‍ - ലോഹിതദാസ് ടീമിൻ്റെ മോഹന്‍ലാല്‍ നായകനായ കിരീടം എന്ന ചിത്രത്തിലെ 'കീരിക്കാടൻ ജോസ്' എന്ന വേഷത്തിലൂടെ മലയാള സിനിമയിലെ വില്ലന്‍ വേഷങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കുകയായിരുന്നു അദ്ദേഹം. 

പിന്നീട് കീരിക്കാടന്‍ ജോസ് എന്ന പേരില്‍ അദ്ദേഹം അറിയപ്പെടാനും തുടങ്ങിയിരുന്നു.

പാർക്കിൻസൺസ് രോഗബാധിതനായിരുന്നു ആയുർവേദ ചികിത്സയ്ക്കായി ചെന്നൈയിൽ നിന്ന് ഒരു വർഷം മുമ്പാണ് തിരുവനന്തപുരത്ത് എത്തിയത്.

1988-ൽ പുറത്തിറങ്ങിയ കെ. മധുവിൻ്റെ മൂന്നാംമുറ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ മോഹൻരാജ് നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങളിൽ തിളങ്ങി. അർത്ഥം, വ്യൂഹം, രാജവാഴ്ച, മറുപുറം, പുറപ്പാട്, കാസർകോട് കാദർഭായ്, ഉപ്പുകണ്ടം ബ്രദേഴ്സ്, ചെങ്കോൽ, ആറാം തമ്പുരാൻ, വാഴുന്നോർ, പത്രം, നരസിംഹം, നരൻ, മായാവി തുടങ്ങി 35-ഓളം മലയാള ചിത്രങ്ങളുടെ ഭാഗമായി. 2008-ന് ശേഷം രണ്ട് മലയാള ചിത്രങ്ങളിൽ മാത്രമാണ് അഭിനയിച്ചത്.
2015-ൽ ചിറകൊടിഞ്ഞ കിനാക്കളിലും അഭിനയിച്ച  2022-ൽ മമ്മൂട്ടിയുടെ റോഷാക്കിലും. റോഷാക്കിൽ ഗ്രേസ് ആന്റണിയുടെ അച്ഛനായ വിശ്വനാഥൻ എന്ന കഥാപാത്ര മായിരുന്നു.

ഒമ്പത് തമിഴ് ചിത്രങ്ങളുടേയും 31തെലുങ്ക് ചിത്രങ്ങളിലും വില്ലൻ വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്.

അസിസ്റ്റന്റ് എൻഫോഴ്സ്മെന്റ് ഓഫീസറായി മോഹൻ രാജ് കോഴിക്കോട് ജോലി ചെയ്യുമ്പോഴാണ് കിരീടം റിലീസ് ചെയ്യുന്നത്.

ജോലിയിൽ നിന്ന് വിരമിച്ചശേഷം കുടംബത്തോടൊപ്പം ചെന്നൈയിലായിരുന്നു താമസം.
ഭാര്യ: ഉഷ, മക്കൾ: ജെയ്ഷ്മ, കാവ്യ.

കിരീടം  രണ്ടാമത്തെ ചിത്രം ആയിരുന്നു.

Related Stories

Latest Update

Top News

News Videos See All