newsമുംബൈ

നടിയും മോഡലുമായ നൂർ മാളബിക ദാസിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Webdesk
Published Jun 10, 2024|

SHARE THIS PAGE!
മുംബൈ: നടിയും മോഡലുമായ നൂർ മാളബിക ദാസിനെ മരിച്ച നിലയിൽ കണ്ടെത്തി. മുംബൈ ലോഖണ്ഡവാലയിലെ ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകിയ അവസ്ഥയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഫ്ലാറ്റിൽ നിന്നും ദുർഗന്ധം ഉയർന്നതോടെ സംശയം തോന്നിയ തൊട്ടടുത്ത ഫ്ലാറ്റിലെ താമസക്കാര്‍ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തുകയറിയ പൊലീസാണ് മൃതദേഹം കണ്ടെത്തിയത്.
സീലിങ് ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. സിനിമയിലും മോഡലിംഗ് രംഗത്തും വരുന്നതിനും മുൻപേ എയർ ഹോസ്റ്റസായിരുന്നു.
37കാരിയായ നൂർ മാളബിക ദാസ് അസം സ്വദേശിനിയാണ്. ഹിന്ദി വെബ് സീരീസ് രംഗത്ത് തന്റേതായ ഇടംനേടാൻ മാളബികക്ക് കഴിഞ്ഞിട്ടുണ്ട്. സിസ്കിയാൻ, വോക്ക്മാൻ ഉപായ, ചരംസുഖ് തുടങ്ങിയ വെബ് സീരിസുകളിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു
ദ ട്രയലിൽ നടി കാജോളിനൊപ്പം അഭിനയിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും സിനിമാ പ്രവർത്തകരുടെ കൂട്ടായ്മ മഹാരാഷ്ട്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും സിനിമാ പ്രവർത്തകർക്കിടയില്‍ ആത്മഹത്യകളുടെ എണ്ണം വർധിക്കുന്നതിന്റെ കാരണം കണ്ടെത്തണമെന്നും ഓൾ ഇന്ത്യൻ സിനി വർക്കേഴ്‌സ് അസോസിയേഷൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡയോടും ആഭ്യന്തരമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനോടും ആവശ്യപ്പെട്ടു.
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All