specialചെന്നൈ

യുദ്ധമെ തീരുക. (കവിത) - അഷ്ക്കേൻ കേഷ്ആഷ്യൻ.

എം. എ സേവ്യർ.
Published Jul 01, 2025|

SHARE THIS PAGE!
യുദ്ധമെ തീരുക.
കവിത.

ആർമേനിയൻ കവയിത്രി
അഷ്ക്കേൻ കേഷ്ആഷ്യൻ.

ഈ പൃഥ്വി കൈത്തലത്തിൽ നിന്നും തുടരെ തുടരെ കൈവിട്ട് പോകുന്നു..  
കാണു കാൽ കീഴിലെ സമാധാനഭൂമി അനന്തമായി ഒഴുകി ഇല്ലാതാകുന്നു.


സമാന്തര ലോകമാണവിടമിപ്പോൾ,
സമാന്തര സ്മരണകൾ സ്മാരകങ്ങളായി.

നില നിർത്താതെ പോയ പൃഥ്വി,
മാതൃഭൂതൻ മേനി 
അരിഞ്ഞു പോയതും അത് തിരികെ 
പുണരാൻ ആകാത്ത കഠിന വ്യഥ, നിരാശ.

അനവധിയാം ജീവനുകളും ധീരരും ആത്മാക്കളും 
ആയിരമായിര മാണ്ടുകളായ ആത്മ 
ബന്ധങ്ങളും പിതൃക്കളും പൈതങ്ങളുമാ 
സ്നേഹ സ്പർശങ്ങളും അറ്റുപോകുന്നു..
വീരന്റെ അമ്മക്ക് നൽകുക, അവർ അപ്പം 
പവിത്രമായി  വേവിക്കും.
യുദ്ധങ്ങൾ എന്നേക്കുമായി അവസാനികട്ടെ.

വിവർത്തനം
എം. എ സേവ്യർ.

കുറിപ്പ് : ഒന്നര ലക്ഷം മനുഷ്യർ സ്വന്തം മണ്ണിൽ നിന്നും പലായനം ചെയ്യപ്പെട്ട പുതിയ  യുദ്ധ സാഹചര്യത്തിൽ കവയിത്രി രചിച്ചത്. 

Comments

No comments yet

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്.


മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Latest Update

Top News

News Videos See All