newsകൊച്ചി

നടി സ്വാസിക വിവാഹിതയായി.

ഓണ്‍ലൈന്‍ ഡെസ്‌ക്‌
Published Jan 24, 2024|

SHARE THIS PAGE!
നടി സ്വാസിക വിവാഹിതയായി. ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബാണ് വരൻ. വിവാഹചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് സ്വാസിക തന്നെയാണ് സന്തോഷവാർത്ത പങ്കുവച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽവച്ചായിരുന്നു വിവാഹം. ഇരുവരുടേയും പ്രണയ വിവാഹമാണ്.

‘ഞങ്ങൾ ഒന്നിച്ച് ജീവിക്കാൻ തിരുമാനിച്ചിരിക്കുന്നു’- എന്ന അടിക്കുറിപ്പിലാണ് സ്വാസിക ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. 

 നിരവധി പേരാണ് താരദമ്പതികൾക്ക് ആശംസകളുമായി എത്തിയത്. 27ന് കൊച്ചിയിൽ സുഹൃത്തുക്കൾക്കായി വിവാഹവിരുന്നും സംഘടിപ്പിക്കും.

Related Stories

Latest Update

Top News

News Videos See All