newsകൊച്ചി

സ്കൂൾ വിദ്യാർഥികൾക്കായി അഖില കേരള ബറോസ് ചിത്രരചനാ മത്സരം.

Webdesk
Published Dec 13, 2024|

SHARE THIS PAGE!
മനോരമ ഓൺലൈനും ജെയിൻ യൂണിവേഴ്‌സിറ്റിയും മനോരമ നല്ല പാഠത്തിന്റെ സഹകരണത്തോടെ സ്കൂൾ വിദ്യാർഥികൾക്കായി അഖില കേരള ബറോസ് ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു.

ക്ലാസ്സ്‌ അടിസ്ഥാനത്തിൽ നാല് വിഭാഗങ്ങളിലായാണ് മത്സരം
 
നഴ്സറി (PRE KG, UKG, LKG ) 
സബ്ജൂനിയർ (1,2,3,4) 
ജൂനിയർ(5,6,7,8 ) 
സീനിയർ (9,10,+1,+2)

നഴ്സറി, സബ്ജൂനിയർ വിഭാഗങ്ങളിലെ കുട്ടികൾ സംഘടാകർ പ്രിന്റ് ചെയ്തു തരുന്ന ബറോസ് ചിത്രത്തിലാണ് പെയ്ന്റിങ് ചെയ്യേണ്ടത്. ജൂനിയർ–സീനിയർ വിഭാഗങ്ങളിൽ ‘ബറോസ്’ സിനിമയുടെ ടാഗ് ലൈൻ ആയ ‘നിധി കാക്കുന്ന ഭൂതം’ എന്നതാണ് വിഷയം. ബറോസിന്റെ, ഇതുവരെ ഇറങ്ങിയ പോസ്റ്ററുകളിൽനിന്നും ട്രെയിലറിൽനിന്നും പ്രചോദനം ഉൾക്കൊണ്ടുള്ള വ്യത്യസ്ത‌മായ രചനകളാണ് നടത്തേണ്ടത്. ഡിസംബർ 21ന് കൊച്ചി ഇൻഫോ പാർക്കിലെ ജെയിൻ യൂണിവേഴ്സിറ്റി ക്യാംപസ്സിൽ ഉച്ച കഴിഞ്ഞു 2 മണിക്ക് ആണ് മത്സരം ആരംഭിക്കുക.

പെയ്ന്റിങ് ചെയ്യാൻ ക്രയോൺസ്, കളർ പെൻസിൽ, വാട്ടർ കളർ, ഓയിൽ അല്ലെങ്കിൽ പേസ്റ്റൽസ് എന്നിവ ഉപയോഗിക്കാം. ഇവ മത്സരാർഥികൾ കൊണ്ട് വരണം. വരയ്ക്കാനുള്ള ചാർട്ട് പേപ്പർ വേദിയിൽ തരും.

ആദ്യം റജിസ്റ്റർ ചെയ്യുന്ന 1000 കുട്ടികൾക്കാണ് പങ്കെടുക്കാൻ അവസരം. രണ്ടു മണിക്കൂറാണ് മത്സര സമയം. എല്ലാ വിഭാഗത്തിലെയും ആദ്യ മൂന്നു സ്ഥാനക്കാർക്ക് ക്യാഷ് പ്രൈസ് ഉൾപ്പെടെ മൂന്നു ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങൾ  നൽകും. ഓരോ വിഭാഗത്തിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്നവർക്ക് യഥാക്രമം പതിനായിരം, ആറായിരം, നാലായിരം വീതം രൂപയാണ് സമ്മാനം. പങ്കെടുക്കുന്ന എല്ലാ വിദ്യാർഥികൾക്കും പ്രോത്സാഹന സമ്മാനമുണ്ട്. 

Register - www.manoramaonline.com/barroz

വിശദ വിവരങ്ങൾക്ക് - 9495080004 
 0484 4447411
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All