newsതിരുവനന്തപുരം

'അനന്തഭദ്രം' ചിത്രപ്രദർശനം തുടങ്ങി.

റഹിം പനവൂർ
Published Dec 09, 2024|

SHARE THIS PAGE!
തിരുവനന്തപുരം : ഭദ്രൻ കാർത്തിക, എസ്. ആർ ഭദ്രൻ എന്നിവർ വരച്ച ചിത്രങ്ങളുടെ പ്രദർശനം 'അനന്ത ഭദ്രം ' വൈലോപ്പിള്ളി സംസ്കൃതി ഭവനിലെ ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ ആരംഭിച്ചു.കേരള  ലളിതകല അക്കാദമി മുൻ ചെയർമാൻ  പ്രൊഫ. കാട്ടൂർ നാരായണ പിള്ള  ഉദ്ഘാടനം ചെയ്തു. ചിത്രകാരൻ ബി.ഡി. ദത്തൻ അധ്യക്ഷനായിരുന്നു. 
കേരള ലളിതകല അക്കാദമി മുൻ ചെയർമാൻമാരായ  പ്രൊഫ. കാനായി കുഞ്ഞിരാമൻ, നേമം പുഷ്പരാജ്, മാധ്യമ പ്രവർത്തകൻ ബൈജു ചന്ദ്രൻ, ചലച്ചിത്ര സംവിധായകൻ  സജിൻലാൽ,
അഡ്വ. ബിന്ദു അനിൽ, റഹിം പനവൂർ എന്നിവർ സംസാരിച്ചു. ചിത്രകാരന്മാരെ സജിൻലാൽ ആദരിച്ചു.


1976 ൽ കോളേജ് ഓഫ് ഫൈൻ ആർട്ട്സിൽ സഹപാഠികളായിരുന്നു ഭദ്രൻ കാർത്തികയും എസ്. ആർ ഭദ്രനും. അപ്ലൈഡ് ആർട്ടിൽ കേരള യൂണിവേഴ്സിറ്റിയിൽ നിന്നും 
ആദ്യ ബി എഫ് എ ബിരുദം കരസ്ഥമാക്കിയവരാണ് ഇരുവരും.


പ്രദർശനം 14 ന് സമാപിക്കും. മാർച്ച്‌ 4 മുതൽ 10 വരെ മുംബൈ ജഹാംഗീർ ആർട്ട് ഗാലറിയിൽ  ചിത്രപ്രദർശനത്തിന് അനുമതി ലഭിച്ചിട്ടുണ്ടെന്ന് ചിത്രകാരന്മാർ പറഞ്ഞു.
 

റഹിം പനവൂർ 
ഫോൺ : 9946584007

Related Stories

Latest Update

Top News

News Videos See All