newsകൊച്ചി

'ആംഗ്ലോ ഇൻഡ്യൻസ്' എ.കെ.ബി. കുമാറിന്റെ ചിത്രം പൂർത്തിയായി.

അയ്മനം സാജൻ
Published Jun 23, 2025|

SHARE THIS PAGE!
ആംഗ്ലോ ഇന്ത്യൻസ് കുടുംബങ്ങളുടെ ജീവിതം പൂർണ്ണമായും ചിത്രീകരിക്കുന്ന മലയാളത്തിലെ ആദ്യ ചിത്രമായ "ആംഗ്ലോ ഇൻഡ്യൻ"സിന്റെ ചിത്രീകരണം, ആലപ്പുഴ തുമ്പോളി, പെരുമ്പാവൂർ എന്നിവിടങ്ങളിലായി പൂർത്തിയായി. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ എ.കെ.ബി. കുമാർ, നിർമ്മാണം, രചന, സംവിധാനം നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ക്രീയേറ്റീവ് ഹെഡ് മമ്മി സെഞ്ച്വറി ആണ്.


സുന്ദരിയായ ഒരു ആംഗ്ലോ ഇന്ത്യൻ പെൺകുട്ടിയായ ആൻഡ്രിയയുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. പിതാവ് പീറ്ററിനൊപ്പം കേരളത്തിൽ താമസിക്കുന്ന ആൻഡ്രിയയുടെ ഏറ്റവും വലിയ സ്വപ്നം അമേരിക്കയിലുള്ള റോഷനെ വിവാഹം കഴിച്ച് അവനൊപ്പം അമേരിക്കയിൽ ജീവിക്കുക എന്നതായിരുന്നു. അമേരിക്കയിൽ പെട്ടെന്നുണ്ടായ പുതിയ നിയമങ്ങൾ കാരണം റോഷന്റെ ജോലി നഷ്ടമാകും എന്ന അവസ്ഥയുണ്ടായി. ജോലി നഷ്ടമാകാതിരിക്കാനായി, റോഷന്, അമ്മാവന്റെ മകളെ വിവാഹം കഴിക്കേണ്ടതായി വന്നു. ആൻഡ്രിയയുടെ സ്വപ്നം തകർന്നു. അമേരിക്കയിൽ പോകാനായി, സ്വന്തം ജോലി പോലും രാജിവെച്ചിരുന്ന ആൻഡ്രിയ സാമ്പത്തികമായും തകർന്നു. അതിനിടയിൽ സഹോദരിക്കുണ്ടായ ദുരന്തവും അവളെ തളർത്തി. ആയിടെയാണ് അയൽപക്കത്ത്, ബിജോയ് എന്ന ചെറുപ്പക്കാരനും, അമ്മയും താമസത്തിനെത്തിയത്. ബിജോയിയോട് ആകർഷണം തോന്നിയ ആൻഡ്രിയ അവനെ പ്രണയിക്കാൻ തുടങ്ങി. പുതിയൊരു ജീവിതത്തിന് തുടക്കമിടുകയായിരുന്നു അവൾ. പക്ഷേ, പിന്നെയും ദുരന്തങ്ങൾ അവളെ വേട്ടയാടിക്കൊണ്ടിരുന്നു.


ആംഗ്ലോ ഇൻഡ്യൻസ് കുടുംബാംഗങ്ങളുടെ ജീവിതം ചിത്രീകരിക്കുന്ന ഈ ചിത്രം മലയാളത്തിൽ പുതിയൊരു അനുഭവമായിരിക്കുമെന്ന്, സംവിധായകൻ എ.കെ.ബി. കുമാർ പറയുന്നു.

എ.കെ.ബി. മൂവിസ് ഇന്റർനാഷണലിനു വേണ്ടി, എ.കെ.ബി. കുമാർ, നിർമ്മാണം, രചന, സംവിധാനം നിർവ്വഹിക്കുന്ന "ആംഗ്ലോ ഇൻഡ്യൻസ് "ചിത്രീകരണം പൂർത്തിയായി. ക്രീയേറ്റീവ് ഹെഡ് - മമ്മി സെഞ്ച്വറി, എക്സിക്യൂട്ടീവ് പ്രൊസ്യൂസർ - ഭാസ്ക്കരൻ വെറ്റിലപ്പാറ, ക്യാമറ - ഷെട്ടി മണി, സംഗീതം - പി.കെ. ബാഷ്,അസോസ്യേറ്റ് ഡയറക്ടർ - അർജുൻ ദേവരാജ്, കല-സനൂപ്, വിനോദ് മാധവൻ, ആർ.ആർ - ജോയ് മാധവ്, സൗണ്ട് ഡിസൈൻ - ബർലിൻ മൂലമ്പള്ളി, ഡി.ഐ - അലക്സ് വർഗീസ്, മേക്കപ്പ് - വിജയൻ കേച്ചേരി, കോസ്റ്റ്യൂം - അബ്ബാസ് പാണാവള്ളി, മാനേജർ - വെൽസ് കോടനാട്, സ്റ്റിൽ - ഷാബു പോൾ, പി.ആർ.ഒ - അയ്മനം സാജൻ


അനയ് സത്യൻ,അരുൺ ദയാനന്ദ്, സ്വേത, ദേവു, ഭാസ്ക്കരൻ വെറ്റിലപ്പാറ, എ.കെ.ബി കുമാർ, ജോജോ, ഗ്രേഷ്യഅരുൺ, സെബി ഞാറക്കൽ, റഷീദ് കാപ്പാട്,ജയിംസ്, സജീവൻ ഗോഗുലം,ലക്ഷ്മണൻ എന്നിവർ അഭിനയിക്കുന്നു.

പി.ആർ.ഒ
അയ്മനം സാജൻ
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All