newsതൃപ്പൂണിത്തുറ

എം എസ് വേദാനന്ദ് സംവിധാനം ചെയ്യുന്ന 'ആംഗ്യം' എന്ന ചിത്രത്തിന്റെ ചിത്രീകരണം തൃപ്പൂണിത്തുറ തിരുവാങ്കുളം ശിവ ക്ഷേത്ര നടയിൽ ആരംഭിച്ചു.

എ എസ് ദിനേശ്
Published Apr 04, 2024|

SHARE THIS PAGE!
കലാമണ്ഡലം പ്രഭാകരൻ മാഷ്, കലാമണ്ഡലം രാധികാമ്മ,മനോരമ ചാനൽ ഫെയിം മാസ്റ്റർ മാളൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം എസ് വേദാനന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന " ആംഗ്യം" എന്ന ചിത്രത്തിന്റെ ചിത്രീകരണം തൃപ്പൂണിത്തുറ തിരുവാങ്കുളം ശിവ ക്ഷേത്ര നടയിൽ ആരംഭിച്ചു.
ഓം പ്രകാശ്, പ്രദീപ് മാധവൻ,ശെൽവ രാജ്,വൈക്കം ഭാസി, പുഷ്ക്കരൻ അമ്പലപ്പുഴ, പ്രദീപ് എസ് എൻ,ഷിനോ യുഎസ്എ,
വർഷ,രേണുക തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ.
വാം ഫ്രെയിംസിന്റെ ബാനറിൽ പ്രദീപ് മാധവൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷാനി തൊടുപുഴ നിർവ്വഹിക്കുന്നു.
സംവിധായകൻ എം എസ് വേദാനന്ദ് തന്നെ
കലാ സംവിധാനം നിർവ്വഹിക്കുന്നു.
എഡിറ്റർ-മാധവേന്ദ്ര.
മേക്കപ്പ്-ജിത്തു,സൈൻ ലാംഗ്വേജ് അവതരണം-
വിനയചന്ദ്രൻ.
ഗ്രാമീണ പശ്ചാത്തലത്തിൽ
ബധിരയും മൂകയുമായ ഒരു പെൺക്കുട്ടിക്കു വേണ്ടി 
നൃത്ത കലാ രൂപത്തിലെ മുദ്രകളും സൈൻ ലാംഗ്വേജും ഇഴ ചേർത്ത് ഒരു ആംഗ്യ ഭാഷ ഉണ്ടാക്കുകയും അതിലൂടെ ആശയം വിനിമയം ചെയ്യുകയും അത് ലോകം അറിയുകയും ചെയ്യുന്നതിന്റെ ദശ്യാവിഷ്ക്കാരമാണ് "ആംഗ്യം " എന്ന ചിത്രത്തിൽ സംവിധായകൻ എം എസ് ദേവാനന്ദ് നിർവ്വഹിക്കുന്നത്.
പി ആർ ഒ- എ എസ് ദിനേശ്.

Related Stories

Latest Update

Top News

News Videos See All