news➤തിരുവനന്തപുരം

തരംഗമായി അരികൊമ്പൻ ടീസർ !

അജയ് തുണ്ടത്തിൽ
Published Nov 03, 2026|

SHARE THIS PAGE!
മലയാള ചിത്രമായ ട്രാഫിക്കിൻ്റെ തമിഴ് പതിപ്പിൽ ആസിഫ് അലിയുടെ വേഷം ചെയ്ത മിഥുൻ മഹേശ്വരൻ "അരികൊമ്പൻ"  എന്ന തമിഴ് ചിത്രം സംവിധാനം ചെയ്ത് നായകവേഷത്തിൽ അഭിനയിക്കുന്നു! എങ്കെയും എപ്പോതും, ചെന്നൈയിൽ ഒരു നാൾ, എങ്കക്കാട്ടുല മഴൈ, ചിക്കികു ചിക്കികിച്ചു, കോക്ക്ടെയിൽ, യുദ്ധസത്തം തുടങ്ങിയ തമിഴ് ചിത്രങ്ങളിൽ മിഥുൻ മഹേശ്വരൻ നായകനായിരുന്നു.

ഒരു കാട്ടാനയെയും കാട്ടിൽ ജീവിക്കുന്ന ആദിവാസി ജനതയുടെ ജീവിതത്തെയും അവർ നേരിടുന്ന പോരാട്ടങ്ങളെയും ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്.  ഒരു യഥാർത്ഥ സംഭവകഥയുടെ ചലച്ചിത്രാവിഷ്‌ക്കാരമാണ് അരികൊമ്പൻ. ചിത്രത്തിൻ്റെ ടീസർ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു.


 സുമേഷ് & രമേഷ് എന്ന മലയാള സിനിമയിൽ ശ്രദ്ധേയ വേഷത്തിൽ അഭിനയിച്ച ദേവിക കൃഷ്ണൻ ഈ ചിത്രത്തിലൂടെ   തമിഴിൽ നായികയായി അരങ്ങേറ്റം കുറിക്കുന്നു. 

രാജേഷ് പിള്ളയുടെ ട്രാഫിക് (ഹിന്ദി), മിലി, വേട്ട, ജമുനാപ്യാരി, അം അ: തുടങ്ങിയ വിജയ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ അനീഷ്ലാൽ ആർ എസ്  ഈ ചിത്രത്തിലൂടെ തമിഴിൽ ഛായാഗ്രാഹകനായി അരങ്ങേറ്റം കുറിക്കുന്നു. 

തമിഴ്‌നാട്ടിലെ പച്ചൈമല, കൊല്ലിമല പ്രദേശങ്ങളിലെ രണ്ട് മലയോര ഗ്രാമങ്ങളുടെ പ്രകൃതിദത്തമായ അന്തരീക്ഷത്തിലാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്, വൈകാരികതയും  ആക്ഷനും നാടകീയതയും നിറഞ്ഞതാണ് ചിത്രം. 


ഡിസംബർ 11ന് തമിഴ്‌നാട്ടിലും, കേരളത്തിലും, ലോകമെമ്പാടും ചിത്രം റിലീസ് ചെയ്യും. അജയ് തുണ്ടത്തിലാണ് പിആർഓ

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All