newsതിരുവനന്തപുരം

ചിരിവഴിയിൽ വിജയം തീർത്ത് ആത്മസഹോ.

അജയ് തുണ്ടത്തിൽ
Published Mar 04, 2025|

SHARE THIS PAGE!
കുടുംബസദസ്സുകൾക്ക് ഒന്നടങ്കം ആസ്വദിക്കാവുന്ന കോമഡി ഫാമിലി എൻ്റർടെയ്നർ ചിത്രം "ആത്മസഹോ" പ്രേക്ഷക പ്രീതിയാർജ്ജിച്ച് കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനം തുടരുന്നു. "ദി അൾട്ടിമേറ്റ് വയലൻ്റ് മൂവി " എന്ന ടാഗ് ലൈനിൽ തീയേറ്ററുകളിലെത്തുന്ന ബഹുഭൂരിപക്ഷം ചിത്രങ്ങളും കുടുംബ പ്രേക്ഷകരെ തീയേറ്ററുകളിൽ നിന്നും അകറ്റി നിറുത്തുമ്പോൾ, ഉള്ള് തുറന്ന് ചിരിക്കാനും ഒപ്പം ചിന്തിക്കാനും വക നൽകുന്ന ആത്മസഹോ -യെ ഇതിനോടകം തന്നെ കുടുംബപ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു.

മലയാളികളുടെ പ്രിയങ്കരരായ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. രൺജി പണിക്കർ, ഗോപുകിരൺ സദാശിവൻ, സുധീർ കരമന, നോബി, നെൽസൺ, ചന്തുനാഥ്, സിനോജ് വർഗ്ഗീസ്, ജയകുമാർ, വിനോദ് കോവൂർ, ശ്രീകുമാർ, അരിസ്റ്റോ സുരേഷ്, ഹരിശാന്ത് പുതുമന, ശിവമുരളി, മഞ്ജു പത്രോസ്, ആഷിൻ കിരൺ, ശിവപ്രിയ, ലിസി ബാബു തുടങ്ങി നിരവധി പേർ ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നു.

ത്രിദേവ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഗോപുകിരൺ സദാശിവൻ കഥയെഴുതി സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ഭാര്യ ആഷിൻ കിരണാണ്. നൃത്ത ദമ്പതികളായ ഗോപുവും ആഷിനും ചേർന്നാണ് കോറിയോഗ്രാഫി നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിൻ്റെ ക്യാമറ ഗൗതം ലെനിനും സംഗീതം റോണി റാഫേലും എഡിറ്റിംഗ് ശ്യാം സാംബശിവനും ഗാനരചനയും സംഭാഷണവും സിനു സാഗറും നിർവ്വഹിച്ചിരിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ-കിച്ചി പൂജപ്പുര, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ഡുഡു ദേവസ്സി.
ചിത്രത്തിൻ്റെ പി ആർ ഓ - അജയ് തുണ്ടത്തിൽ ........


ഇന്ന് തിരുവനന്തപുരം കേസരി ഹാളിൽ നടന്ന പത്രസമ്മേളനത്തിൽ, ചിത്രത്തിൻ്റെ സംവിധായകൻ ഗോപു കിരൺ സദാശിവൻ, നിർമ്മാതാവ് ആഷിൻ കിരൺ, ഗാന, സംഭാഷണ രചയിതാവ് സിനു സാഗർ, നടൻ അരിസ്റ്റോ സുരേഷ്, ജോസ്, അപർണ്ണ, ദേവൂ, പി ആർ ഓ അജയ് തുണ്ടത്തിൽ എന്നിവർ പങ്കെടുത്തു.

Related Stories

Latest Update

Top News

News Videos See All