newsകൊച്ചി

ബൈജു എഴുപുന്ന സംവിധായകൻ 'കൂടോത്രം' ആരംഭിച്ചു.

വാഴൂർ ജോസ്.
Published Dec 30, 2024|

SHARE THIS PAGE!
കഴിഞ്ഞ കാൽ നൂറ്റാണ്ടിലേറെയായി അഭിനയ രംഗത്ത് വ്യത്യസ്ഥ കഥാപാങ്ങളിലൂടെ തിളങ്ങിയ ബൈജു എഴുപുന്ന സംവിധായകനാകുന്ന കൂടോത്രം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ ഇരുപത്തിയൊൻപത് ഞായറാഴ്ച ഇടുക്കി കഞ്ഞിക്കുഴിയിൽ ആരംഭിച്ചു.
സാൻജോ പ്രൊഡക്ഷൻസ് ആൻ്റ്, ദേവദയം പ്രൊഡക്ഷൻസിൻ്റെബാനറിൽ ബൈജു എഴുപുന്ന ,സിജി.കെ. നായരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ചലച്ചിത്ര പ്രവർത്തകരും, ബന്ധുമിത്രാദികളും, അണിയാ പ്രവർത്തകരും പങ്കെടുത്ത ലളിതമായ ചടങ്ങിൽ പ്രശസ്ത നടിമാരായ മനോഹരിയമ്മ അജിതാ നമ്പ്യാർ എന്നിവർ ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണ് തുടക്കമായത്.  സംവിധായകൻ സൂരജ് ടോം സ്വിച്ചോൺ കർമ്മവും, ബിനു ക്രിസ്റ്റഫർ ഫസ്റ്റ് ക്ലാപ്പും നൽകി.

മലനിരകളാൽ സമ്പന്നമായ ഇടുക്കിയിലെ മലനിരകളിൽ മണ്ണിനോടും, മൃഗങ്ങളോടും മല്ലടിച്ച്, പൊന്നുവിളയിച്ച നിഷ്ക്കളങ്കരായ മനുഷ്യരുടെ പശ്ചാത്തലത്തിലൂടെ ' വെള്ളിമല എന്ന ഗ്രാമത്തിലാണ്കഥ നടക്കുന്നത്.
ഈ ഗ്രാമത്തിൽ അപ്രതീക്ഷിതമായി ഒരാൾക്ക് ഒരു കൂടോത്രം ലഭിക്കുന്നതിലൂടെയുണ്ടാകുന്ന സംഭവങ്ങൾ പൂർണ്ണമായും ഹൊറർ പശ്ചാത്തലത്തിലൂടെ അവതരി പ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.'
അതുവരെ ആ ഗ്രാമത്തിൽ അനുഷ്ടിച്ചു പോന്ന ആചാര രീതികളിലെല്ലാം പിന്നീട് വലിയ മാറ്റങ്ങളാണ് ഇതിനു ശേഷം സംഭവിക്കുന്നത്.
വിശ്വാസവും അവിശ്വാസവും തമ്മിലുള്ള പോരാട്ടത്തിലൂടെ യാണ് പിന്നീട് ചിത്രത്തിൻ്റെ കഥാപുരോഗതി.
ഈ മലയോര ഗ്രാമത്തിൻ്റെ ആചാരങ്ങളോടും ജീവിത രീതികളുമൊക്കെ കോർത്തിണക്കി തികച്ചം റിയലിസ്റ്റിക്കായിട്ടാണ് അവതരണം.
ഡിനോയ് പൗലോസ്, തണ്ണീർമത്തൻ ദിനങ്ങൾ ഫെയിം), അലൻസിയർ, സുധിക്കോപ്പ
സായ് കുമാർ, സലിം കുമാർ, , ശ്രീജിത്ത് രവി, കോട്ടയം രമേഷ്,, സണ്ണി കോട്ടയം, പ്രമോദ് വെളിയനാട്, ജോജി ജോൺ, ബിനു തൃക്കാക്കര ഫുക്രു,, ജോബിൻ (മുറ ഫെയിം) ധനേഷ്, ,  അറേബ്യൻ ഷാജു. ജീമോൻ ജോർജ്, മാസ്റ്റർ സിദ്ധാർത്ഥ് എസ്.നായർ, ,,ദിയാ. മനോഹരിയമ്മ ,അജിതാ നമ്പ്യാർ, വീണാ നായർ, ഷൈനി സാറാ, വിദ്യാ, അഞ്ജനാ ബിൻസ്,ചിത്രാ , ഇരട്ട സഹോദരിമാരായ അക്സ ബിജു, അബിയാ ബിജു, എന്നിവർക്കൊപ്പം റേച്ചൽ ഡേവിഡ് ക്രാവൽഫെയിം) ലഷ്മി ഹരിശങ്കർ എന്നിവര നായികയാകുന്നു.
സന്തോഷ് കെ. ചാക്കോച്ചനാണ് രചന നിർവ്വഹിക്കുന്നത്.
ഗാനങ്ങൾ - ബി.കെ. ഹരിനാരായണൻ.
സംഗീതം - ഗോപി സുന്ദർ,
ഛായാഗ്രഹണം - ജിസ് ബിൻ സെബാസ്റ്റ്യൻ, ഷിജി ജയദേവൻ.
എഡിറ്റിംഗ്-ഗ്രേസൺ.
കലാസംവിധാനം - ഹംസ വള്ളിത്തോട് -
കോസ്റ്റ്യും - ഡിസൈൻ - റോസ് റെജീസ്.
മേക്കപ് -ജയൻ. പൂങ്കുളം..
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടടേർസ് -ടിവി ൻ.കെ. വർഗീസ്. ആൻ്റോസ് മാണി.
ഫിനാൻസ് കൺട്രോളർ - ഷിബു സോൺ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- സെന്തിൽ പൂജപ്പുര '
പ്രൊഡക്ഷൻ കൺട്രോളർ - ബിജു കടവൂർ.
കഞ്ഞിക്കുഴി, ഇടുക്കി, ചേലച്ചുവട്, ചെറുതോണി, എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
വാഴൂർ ജോസ്.
ഫോട്ടോ - നൗഷാദ് കണ്ണൂർ.

Related Stories

Latest Update

Top News

News Videos See All