newsതിരുവനന്തപുരം

ഭാരത് മ്യൂസിക് അക്കാദമിയുടെ നാദ, താള നൃത്ത ലയം ഹൃദ്യമായി.

റഹിം പനവൂർ
Published Mar 01, 2025|

SHARE THIS PAGE!
തിരുവനന്തപുരം : ചുള്ളിമാനൂർ ഭാരത് മ്യൂസിക് അക്കാദമി   ഉഴമലയ്ക്കൽ കുര്യാത്തി ശ്രീമഹാദേവർ ക്ഷേത്രത്തിലെ  ശിവരാത്രി മഹോത്സവത്തോട് അനുബന്ധിച്ച്  അവതരിപ്പിച്ച 
'നാദ താള നൃത്ത ലയം' ഹൃദ്യവും  ശ്രദ്ധേയവുമായി.അക്കാദമിയിലെ വിദ്യാർത്ഥികളും  അധ്യാപകരും ചേർന്ന് വേദിയിൽ അവതരിപ്പിച്ച പാട്ടും നൃത്തവും  ആസ്വാദകർ നിറഞ്ഞ  കയ്യടിയോടെ സ്വീകരിച്ചു.


അക്കാദമി ഡയറക്ടർ ഷംനാദ് ഭാരത്, അധ്യാപകരായ സ്വാതി രാമൻ, വിനയചന്ദ്രൻ, പ്രതിഭ മണി, പ്രവീണ  തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ. സിനിമ പിആർഒയും ഭാരത് മ്യൂസിക് അക്കാദമി പിആർ ഒയുമായ റഹിം പനവൂർ ആയിരുന്നു പരിപാടിയുടെ അവതാരകൻ.


ചുള്ളിമാനൂർ കരിങ്കടയിൽ പ്രവർത്തിക്കുന്ന ഭാരത് മ്യൂസിക് അക്കാദമിയുടെ വെക്കേഷൻ ക്ലാസുകൾ ഏപ്രിൽ 2 ന്  ആരംഭിക്കുമെന്ന്   ഡയറക്ടർ ഷംനാദ് ഭാരത് അറിയിച്ചു.


റഹിം പനവൂർ 
ഫോൺ : 9946584007

Related Stories

Latest Update

Top News

News Videos See All