news➤Thiruvanthapuram

മലയാള സാഹിത്യ സമിതിയുടെ പുസ്തക പ്രകാശനവും കവിയരങ്ങും മേയ് 4 ന്

റഹിം പനവൂർ (PH : 9946584007)
Published May 03, 2024|

SHARE THIS PAGE!
തിരുവനന്തപുരം : മലയാള സാഹിത്യ സമിതിയുടെ രണ്ടാമത്തെ  കവിതാ സമാഹാരമായ 101 കവിതകളടങ്ങിയ ദലമർമ്മരങ്ങൾ എന്ന പുസ്തകത്തിന്റെ പ്രകാശനവും കവിയരങ്ങും മേയ് 4 ശനിയാഴ്ച ഉച്ചയ്ക്ക് 2 ന് തിരുവനന്തപുരം 
നന്ദാവനം   പ്രൊഫ. എൻ. കൃഷ്ണപിള്ള ഫൗണ്ടേഷൻ ഹാളിൽ നടക്കും. ആകാശവാണി അസിസ്റ്റന്റ് ഡയറക്ടർ  ശ്രീകുമാർ മുഖത്തല ചടങ്ങിന്റെ  ഉദ്ഘാടനവും പുസ്തക പ്രകാശനവും  നിർവഹിക്കും.കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ പുസ്തകം സ്വീകരിക്കും.
സമിതി സംസ്ഥാന പ്രസിഡന്റ്‌ മൈലച്ചൽ വിജയൻ അധ്യക്ഷനായിരിക്കും.കലാനിധി ട്രസ്റ്റ്‌  ചെയർപേഴ്സൺ 
ഗീതാ രാജേന്ദ്രൻ, റഹിം പനവൂർ, ഡോ. എസ്. ഡി.
അനിൽകുമാർ, ബിജു  പുലിപ്പാറ, പ്രൊഫ. കെ. ജെ. രമാഭായ്, സന്തോഷ്‌ സ്ഥിതി, വിനോദ് ശ്രീധർ ആനയറ, അരുമാനൂർ രതികുമാർ, പ്രദീപ് തൃപ്പരപ്പ്  തുടങ്ങിയവർ  സംസാരിക്കും.
റഹിം പനവൂർ 
ഫോൺ : 9946584007

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All