short-filmsതിരുവനന്തപുരം

സംഭാഷണം ഇല്ലാതെ പശ്ചാത്തല സംഗീതത്തിലൂടെയുള്ള ഹ്രസ്വചിത്രം 'ബൂമറാങ്'

റഹിം പനവൂർ (PH : 9946584007)
Published Mar 26, 2024|

SHARE THIS PAGE!
ഒരേ വീട്ടിൽ  രണ്ടിടങ്ങളിൽ ഒറ്റയ്ക്കാകുന്ന മുത്തശ്ശിയുടെയും കൊച്ചു മകന്റെയും കഥ പറയുന്ന ഹ്രസ്വചിത്രമാണ് ബൂമറാങ്. ടെലിവിഷൻ സീരിയൽ സഹ സംവിധായകൻ  അനന്ദു നെടുമങ്ങാട് ആണ്  ചിത്രം സംവിധാനം ചെയ്തത്. കുടുംബബന്ധങ്ങളിൽ സംഭവിക്കുന്ന വിള്ളലുകളുടെ പ്രതി പ്രവർത്തനങ്ങൾ തനിയാവർത്തനമായി വരുംതലമുറകളിലേയ്ക്കും കടന്നു വരുമെന്ന് ചിത്രം  ചൂണ്ടികാട്ടുന്നു.


സംഭാഷണമില്ലാതെ  പശ്ചാത്തല സംഗീതത്തിനു പ്രാധാന്യം നൽകിയാണ്  ചിത്രം ഒരുക്കിയത് എന്ന പ്രത്യേകതയുണ്ട്. തിരുവനന്തപുരം മണ്ണന്തലയിലായിരുന്നു ചിത്രീകരണം.
സിദ്ദിഖ് പ്രിയദർശിനിയുടെ കഥയ്ക്ക് വിജിത്ത് താടിക്കാരൻ തിരക്കഥ രചിച്ചു.സീരിയൽ, സിനിമ നടി  സ്റ്റെല്ല രാജ, വരയൻ സിനിമ ഫെയിം നിശ്ചയ് ലാൽ, ചലച്ചിത്ര താരം വിനീത ഡി. അമൽ, സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റ്  പ്രമോദ് സാമുവൽ, ഫോക് ലോർ   അക്കാദമി പുരസ്‌കാര ജേതാവ് അച്യുതൻ ചാങ്കൂർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. 

കുംഭിലം മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ  അനു ലാലൂർക്കാവ് ആണ് ചിത്രം നിർമിച്ചത്. സഹ നിർമാണം : ഷാൻ വിതുര. ലൈൻ പ്രൊഡ്യൂസർമാർ : ആശ രാജ്, അഭിജിത് നെട്ട. ഛായാഗ്രഹണം : അമൽ. എഡിറ്റിംഗ്,പശ്ചാത്തല സംഗീതം, ശബ്ദമിശ്രണം : സിദ്ദിഖ് പ്രിയദർശിനി. പ്രൊഡക്ഷൻ കൺട്രോളർ : പ്രമോദ് സാമുവൽ. ലൊക്കേഷൻ മാനേജർ : ജീവൻ. പ്രൊജക്റ്റ്‌ ഡിസൈൻ : മനോജ്‌ മോഹൻ. പി.ആർ.ഒ :റഹിം പനവൂർ.  മേക്കപ്പ് : ബിനു കരുമം. കോസ്റ്റ്യൂം : അജി മുളമുക്ക്. കളർ ഗ്രേഡിങ് : കള്ളറു പടം.


 ഫിലിം ഫെസ്റ്റിവലുകളിൽ   പ്രദർശിപ്പിക്കുന്ന ചിത്രത്തിന്  നിരവധി പുരസ്‌കാരങ്ങൾ  ലഭിച്ചിട്ടുണ്ട്.

റഹിം പനവൂർ
ഫോൺ : 9946584007
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All