newsകൊച്ചി

കാലിക്കറ്റ് എയർക്രാഷ്. എന്ന യഥാർത്ഥ സംഭവം സിനിമയാകുന്നു.

എം കെ ഷെജിൻ
Published May 16, 2024|

SHARE THIS PAGE!
വിമാനം ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും പറന്നുയരാൻ തയ്യാറായി നിൽക്കുന്നു.  യാത്രക്കാർ 184. തണലായ നാടിനെ ഉലച്ച കോവിഡ് ഭീതിയിൽ നിന്നൊരു ടേക്ക് ഓഫ്‌. അതാണ് ആ യാത്രികരെ ആകാശയാത്രയ്ക്ക് ടിക്കറ്റ് എടുപ്പിച്ചത്. ഉറ്റവരെ വൈറസ് വിഴുങ്ങുന്നത് കണ്ടപ്പോൾ, വില്ലൻ വൈറസിനെ വിജയിച്ചു നടന്നവർ, തൊഴിൽ നഷ്ടപ്പെട്ടവർ; കോവിഡ് ഭീതിയിൽ ജന്മനാടിന്റെ സുരക്ഷിതത്വത്തിലേക്ക് ഒരു പറന്നിറങ്ങൽ. ഒരുപാട് മനുഷ്യരുടെ സ്വപ്നങ്ങളും, പ്രതീക്ഷകളും നിലം പതിച്ച ആ രാത്രി. രക്ഷാപ്രവർത്തനത്തിന് മാതൃകയായ ആ വിമാനാപകടം കാലിക്കറ്റ് എയർ ക്രാഷ് എന്ന പേരിൽ സിനിമയാകുന്നു. 
നൂതന സാങ്കേതികവിദ്യയിൽ മലയാളത്തിൽ ഒരു വലിയ ചിത്രത്തിന് തുടക്കം കുറിക്കുകയാണ് കാലിക്കറ്റ് എയർ ക്രാഷ്. മജീദ് മാറഞ്ചേരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ, മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം ഇരുന്നൂറോളം നടീനടന്മാരും ഒന്നിക്കുന്നു. പ്രൊഡ്യൂസർമാരായ ബിജു, സുധീർ പൂജപ്പുര, നൗഷാദ് അടിമാലി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.  ഛായാഗ്രഹണം ബാലഭരണി നിർവഹിക്കുന്നു. ഷാരൂക്ക് ഖാൻ അഭിനയിച്ച ജവാൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രാജേഷ് തൈത്തറയാണ് സെറ്റ് നിർമാണ രംഗത്തുള്ളത്. ഇന്ന് കിട്ടാവുന്ന ഏറ്റവും മികച്ച സാങ്കേതിക പ്രവർത്തകർ മാത്രമായിരിക്കും ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്നത്. പുതുമുഖങ്ങൾ കൈകോർക്കുന്ന ഈ ചിത്രം ഒരു വലിയ ഹിറ്റ് ആകാനുള്ള സാധ്യതയാണ് അണിയറ പ്രവർത്തകർ ലക്ഷ്യം വയ്ക്കുന്നത്. ആഗസ്ത് മാസത്തിൽ ചിത്രീകരണം ആരംഭിക്കുന്നു.
പി ആർ ഒ   എം കെ ഷെജിൻ
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All