news➤കൊച്ചി

'പ്ലൂട്ടോ' ചിത്രത്തിന്റെ വിതരണാവകാശം സെഞ്ച്വറി ഫിലിംസ് സ്വന്തമാക്കി.

എ എസ് ദിനേശ്
Published Jun 11, 2026|

SHARE THIS PAGE!
ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്ത്, റെജു കുമാർ, രഷ്മി റെജു എന്നിവർ ചേർന്ന് ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രമാണ് ''പ്ലൂട്ടോ". പ്രഖ്യാപനം മുതൽക്കേ സിനിമാ പ്രേമികൾക്കിടയിൽ വലിയ ചർച്ചയായ ഈ ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം പ്രമുഖ സിനിമാ വിതരണ കമ്പനിയായ സെഞ്ച്വറി ഫിലിംസ് സ്വന്തമാക്കി.

​മലയാള സിനിമയിൽ ഒട്ടനവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള സെഞ്ച്വറി ഫിലിംസ് 'പ്ലൂട്ടോ' തിയേറ്ററുകളിൽ എത്തിക്കാൻ വലിയൊരു റിലീസിനാണ് അണിയറ പ്രവർത്തകർ തയ്യാറെടുക്കുന്നത്. ചിത്രത്തിന്റെ റിലീസ് തീയതിയും മറ്റു വിവരങ്ങളും ഉടൻ തന്നെ ഔദ്യോഗികമായി പുറത്തുവിടുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.

നീരജ് മാധവ്, അൽത്താഫ് സലീം, അർഷ ബൈജു, അജു വർഗീസ്, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ സുബിൻ ടാർസൻ, നിഹാൽ, സഹീർ മുഹമ്മദ്, തുഷാര പിള്ള, സച്ചിൻ ജോസഫ്, നിമ്ന ഫത്തൂമി തുടങ്ങിയവരാണ് ഈ ചിത്രത്തിലെ പ്രമുഖ താരങ്ങൾ.

​സിംഗപ്പൂരിൽ വെച്ച് നടന്ന ചിത്രത്തിന്റെ ടീസർ ലോഞ്ചിന് അന്താരാഷ്ട്ര തലത്തിൽ തന്നെ വൻ സ്വീകാര്യതയാണ് ലഭിച്ചത്. 

മനുഷ്യ ലോകത്തേക്ക് എത്തുന്ന ഒരു ഏലിയനും അതിനെ ചുറ്റിപ്പറ്റിയുള്ള അബദ്ധങ്ങളും തമാശകളും ആണ് ചിത്രത്തിന്റെ മുഖ്യ വിഷയമെന്ന് സൂചനകൾ നൽകുന്നു. മലയാളത്തിൽ അപൂർവമായി കൈകാര്യം ചെയ്യുന്ന ഏലിയന്‍ കോമഡി ജോണറിലേക്ക് പുതിയൊരു വഴിത്തിരിവാകും ഈ ചിത്രമെന്നാണ് പ്രതീക്ഷ. 

 എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജയകൃഷ്ണൻ ആർ കെ, ഛായാഗ്രാഹണം - വിഷ്ണു ശർമ്മ, കഥ തിരക്കഥ - നിയാസ് മുഹമ്മദ്, സംഗീതം - അർക്കാഡോ, എഡിറ്റർ - സനത് ശിവരാജ്, ക്രിയേറ്റീവ് പ്രൊഡ്യൂസർസ് - അനന്തു സുരേഷ്, കിഷോർ ആർ കൃഷ്ണൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - അർജ്ജുനൻ, അസ്സോസിയേറ്റ് ഡയറക്ടർ - നൗഫൽ സലിം, പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്, പ്രൊഡക്ഷൻ മാനേജർ - പക്കു, പ്രൊഡക്ഷൻ ഡിസൈനർ - രാഖിൽ, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ - സ്റ്റെഫി സേവ്യർ, സൗണ്ട് ഡിസൈൻ - ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ, സൗണ്ട് മിക്സിംഗ് - വിഷ്ണു സുജാതൻ, വിഎഫ്എക്സ് - ഫ്ലയിങ് പ്ലൂട്ടോ, സ്റ്റണ്ട് - എപിയൻസ്, ഫിനാൻസ് കൺട്രോളർ - സണ്ണി താഴുതല, സ്റ്റിൽസ് - അമൽ സി സദർ, ഡിസൈൻ - ടെൻ പോയ്ന്റ്സ്, പ്രൊജക്റ്റ് ഡിസൈൻ ആന്റ് മാർക്കറ്റിംഗ് സ്ട്രാറ്റെജി - ലൂപ്പ് സ്റ്റോറീസ്, വിഷ്വൽ പ്രൊമോഷൻസ് - സ്‌നേക് പ്ലാന്റ്,
പി ആർ ഒ - എ എസ് ദിനേശ്.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All